തര്‍ജ്ജനി

ഷീബ ഷിജു

പി ബി നമ്പര്‍: 42149
ദുബായ്‌.
യു. എ. ഇ.
മെയില്‍ : sheebashij@gmail.com

Visit Home Page ...

കവിത

അസ്പൃശ്യരുടെ തെരുവ്

ജലത്തെ കണികത്തൂണുകളില്‍
മഴനൂലിട്ടാണ് നെയ്തിരിക്കുന്നത്.
ഇഴയല്പം അടുപ്പിച്ചാല്‍ ഹിമം.

ഉള്ളുറഞ്ഞുണ്ടാകുന്നതാണ്
ചേര്‍ച്ച.

കോര്‍ത്ത് ചിരിക്കുന്ന
തുള്ളികള്‍ ഭാഗികമായി
അസ്പൃശ്യരാവുമ്പോള്‍
തെരുവ് നിറഞ്ഞൊഴുകും.

ചേര്‍ന്നോഴുകുമ്പോളുണ്ടാകുന്നത്
ചോര്‍ച്ച.

അകച്ചൂടിലാവിയായി
ഒറ്റകളായി അവര്‍
ദിശകളിലേക്ക് തെന്നി
അപരന് അദൃശ്യമാകുന്നു.

ജനം വറ്റി ബാക്കിയാവുന്നത് തെരുവ്.

Subscribe Tharjani |