തര്‍ജ്ജനി

പോളി വര്‍ഗ്ഗീസ്

7 Anand Flats
24, South Avenue
Sri Nagar Colony
Saidapet
Chennai 15
മെയില്‍ : polyvarghese@gmail.com
ബ്ലോഗ് : http://kalapan.blogspot.in

Visit Home Page ...

കവിത

അടുക്കളകളില്‍ തിളക്കുന്നത്‌..

ഇരുമ്പുകമ്പികളെ ചുംബിച്ച വിരല്‍ഞരമ്പുകള്‍ ,
കേള്‍ക്കപ്പെടാത്ത ശബ്ദങ്ങളോട്
ഇണചേര്‍ന്നപ്പോഴാണ് ,
തെരുവുകളിലേക്കുള്ള വാതിലുകള്‍ തള്ളിത്തുറന്ന എന്നെ,
തണുത്തു മരിച്ച ഗര്ഭാപത്രങ്ങളിലേക്ക് അവര്‍ വലിച്ചിഴച്ചത് .

നക്ഷത്രങ്ങളുടെ നിലവിളികള്‍ വലയംചെയ്യുന്ന,
സൌരയൂഥ ഗോവണികളുടെ നാവുകള്‍,
കാലാതീതമതിലുകള്‍ തുളച്ചു വളരുമ്പോള്‍ ,,

കനവ് കാടുകള്‍ ആയിരം കൈകളില്‍ പടര്‍ന്നു
കയറുന്ന നിമിഷങ്ങളില്‍....
മണ്ണോടുപുണര്‍ന്ന യോനികള്‍ക്ക് ചിറകുകള്‍ പിറക്കും.
കേള്‍ക്കാത്തതെല്ലാം കേള്‍ക്കുന്ന
കര്‍ണ്ണപുടങ്ങള്‍ക്ക് ഒരു രാത്രിയും,
കാണാത്തതെല്ലാം കാണുന്ന
കണ്‍കുഴികള്‍ക്ക് ഒരു പകലും പകര്‍ന്നു,

ഈ ദ്രവിച്ചുവീഴാറായ വരാന്തകളുടെ വിലാപം ..
കൂറ്റന്‍ കവാടങ്ങളെ മുക്കിക്കൊല്ലും ..

കാരണം
അരികു മരിച്ച ആഴികള്‍ വിഴുങ്ങിയ
നിരാശ്രയരുടെ അടുക്കളകളില്‍ തിളക്കുന്നത്‌,

യാത്ര പറച്ചിലുകളല്ല
യാത്രയാക്കേണ്ടവരുടെ കണക്കെടുപ്പുകള്‍ ആണ് ..

Subscribe Tharjani |