തര്‍ജ്ജനി

രാജേഷ്‌ ചിത്തിര

വള്ളിക്കോട് - കോട്ടയം,
പത്തനംതിട്ട.
ഇമെയില്‍ : rajeshdopet@gmail.com
ബ്ലോഗുകള്‍ :മഷി തണ്ട്
സൂക്ഷ്മദര്‍ശിനി
ഹരിതചിത്രങ്ങള്‍

Visit Home Page ...

കവിത

ഓരോരുത്തര്‍ക്ക് ഓരോ കാലത്ത്

മഞ്ഞയുടുപ്പിട്ട കടുകുചെടികളെക്കൊണ്ടു
ലംബമാനതയുടെ ചുവടുവയ്പ്പിക്കും

ഒഴിഞ്ഞെന്നു തിരശ്ചീനതയില്‍ ചിതറിക്കിടക്കും
കരിയിലകളെ ഒരുമിച്ചു ചേര്‍ത്ത്
കെട്ടിപ്പിടിച്ചുമ്മ വെയ്ക്കും

ഇത്രയൊക്കെ പറ്റൂ
ഏതു കാറ്റിനുമോരോരോ കാലത്ത്
നീയെനിക്കെന്നപോലെ
ഏല്ലാ നാളത്തേക്കുമില്ലൊന്നും

Subscribe Tharjani |