തര്‍ജ്ജനി

സെബാസ്റ്റ്യന്‍ പെരുമ്പനച്ചി

ഇ മെയില്‍ : pdseban2000@gmail.com

Visit Home Page ...

കവിത

പ്രണയത്തെക്കുറിച്ച്‌

യശോധര:
കടല്‍ തറയില്‍ വിരുന്നുപോയ
അതിവിശുദ്ധമായ കണ്ണ്‌

സിദ്ധാര്‍ഥന്‍:
ബോധജ്ഞാനത്തിന്റെ തിരുവിലാപങ്ങളില്‍
സ്വപ്നങ്ങള്‍ക്ക്‌ പതിമുന്നാം തീരം

രാഹുലന്‍:
സ്വപ്നാടകന്റെ തോറ്റം-
പൊടിവിഴുങ്ങി മരിച്ചുപോയ
കടല്‍പ്പാമ്പുകളുടെ ചിരി.

(ഒരു പാതിരാത്രിയില്‍ പത്നിയായ യശോധരയെയും പുത്രനായ രാഹുലനേയും ഉപേക്ഷിച്ച്‌ സിദ്ധാര്‍ഥഗൌതമന്‍ എന്ന രാജകുമാരന്‍ കൊട്ടാരം വിട്ടിറങ്ങി.ബോധിയായി, പിന്നീട്‌ ഗൌതമബുദ്ധന്‍ ഏന്നറിയപ്പെട്ടു.)

Subscribe Tharjani |
Submitted by santhosh (not verified) on Mon, 2012-09-03 14:58.

അസ്വസ്ഥതകള്‍ ..... ചോദ്യങ്ങള്‍ ..... ഇന്നും യുവാക്കള്‍ക്ക് സിദ്ധാര്‍ത്ഥന്‍ ഒരു വഴികാട്ടി..... പക്ഷെ രാഹുലന്മാര്‍....???

കവിത വളരെ നന്നു്. ഇത് അവരുടെ നേര്‍ക്ക് തിരിച്ചുപിടിക്കാം .... ആസ്വാദകരുടെ നേര്‍ക്ക്...........

സന്തോഷ്

Submitted by Sebastian Perumbancheel (not verified) on Tue, 2012-09-04 10:52.

Thank you santhosh for your comment.