തര്‍ജ്ജനി

പ്രശാന്ത് മാങ്കുളങ്ങര

Visit Home Page ...

കവിത

റോസ്

ഒരു റോസിന്റെ കൊമ്പുണ്ട്
നല്ല മണ്ണ് നോക്കി
കുഴിച്ചിടണം
വെളിച്ചമാവോളം വേണം
എന്‍ഡോസള്‍ഫാന്‍ -
വീഴാതെ നോക്കണം
വികൃതമായ രൂപത്തില്‍
വളരാതെ കാക്കണം
കോട മഞ്ഞില്‍
അത് വളരണം , പൂവിടണം
അവന്റെ കല്ലറയില്‍
ആ പൂവ് ചിരിക്കണം
സുഗന്ധം പരത്തണം .
Subscribe Tharjani |