തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

കവിത തന്നത്

അതിരുകളില്ലാത്ത ഒരു ദേശം
ആകാശത്തിനുമപ്പുറത്തുണ്ടെന്നു്
ബോധനിലാവിന്റെ മഞ്ഞുപാളികള്‍
മാഞ്ഞു തെളിഞ്ഞ രാത്രിയിലാണ് -
കണ്ടത്
മാടി വിളിച്ചത് കാതുമുറിച്ചു്
ചിത്രം തുന്നിയ വാന്‍ഗോഗ്
ചുണ്ടിലിരുണ്ട ചുരുട്ടിന്‍ തുമ്പില്‍
കനലിന്‍ ചായം തേക്കുന്നു പിക്കാസോ
കര്‍ത്താവിന്റെ അന്ത്യ അത്താഴത്തില്‍ -
ലിയനാര്‍ഡോ ഡാവിഞ്ചി
പ്രാര്‍ത്ഥിക്കുംകരങ്ങളാല്‍ ഡ്യൂറാര്‍
തകഴീം കാത്തേം രണ്ടിടങ്ങഴി -
കാലവുമോര്‍ത്തൊരു സല്ലാപം
പൊന്തക്കാടുകള്‍ക്കിടയിലൂടെ
എസ്‌. കെ. പൊറ്റെക്കാട്
ഒരു ദേശത്തിന്റെ കഥ പറയാന്‍
യാത്രയിലാണ്
പ്രണയക്കവിത രചിക്കാനായ്
ഷെല്ലി, വയലാര്‍ മേശയ്ക്കിരുപുറമിരുന്നു
വോഡ്ക നുണഞ്ഞു ചിന്തയ്ക്ക് തീപ്പൂട്ടുന്നു
തൂതപ്പുഴയ്ക്കപ്പുറം കുറ്റിപ്പുറംപാലം കടന്നു
ഞാന്‍ ഇടശ്ശേരിയിലേക്ക് നടന്നു
ചെറുശ്ശേരി കടമ്പിലിരുന്നു
കോലക്കുഴല്‍ വിളിക്കുന്നു ഒരു കന്നാലിച്ചെറുക്കന്‍
ഇവരില്‍ ആരാണ് എന്റെ ഒഴിഞ്ഞ മനസ്സിലെ -
കടലാസിലേക്ക്
കവിത കോരിയിട്ടുതന്നത്‌

Subscribe Tharjani |