തര്‍ജ്ജനി

കവിത

ചിരിക്കരുത്


ചിത്രീകരണം: സുരേഷ് കൂത്തുപറമ്പ്

അരുത്,
ചിരിക്കരുത്...
കരയണം
അവസാന തുള്ളിയും
ഒഴിയും വരെ...

വലകളില്‍ ഇണ ചേരുന്ന
എട്ടുകാലികളുടെ സ്വപ്നങ്ങള്‍
വലയും തകര്‍ത്ത് പുറത്ത് വരുന്നു.
പാതി തുറന്നിട്ട ജനല്‍‌പാളിയുടെ
വിടവില്‍ക്കൂടി ആരോ എത്തി നോക്കുന്നു.
സ്വപ്നങ്ങള്‍ ഒഴിഞ്ഞ കണ്ണുകള്‍
തുറിച്ചു വരുന്നു...
ജനല്‍പ്പാളി വലിച്ചടയ്ക്കുമ്പോള്‍
ഇടയ്ക്കമര്‍ന്ന ഒരു ഗൌളിയുടെ വാല്‍
നിലത്ത് പിടയ്ക്കുന്നു...

സ്വപ്നങ്ങള്‍ ഇതളുകളാണ്
കൊഴിയാനായ് പിറന്ന ഇതളുകള്‍
വിധിയുടെ ചളിക്കുണ്ടില്‍
മരിച്ചളിഞ്ഞടിയുമ്പോള്‍
കരയാനായ് വിധിക്കപ്പെട്ടവരാണ് നാം.

അരുത്
ചിരിക്കരുത്
കരയണം
അവസാന തുള്ളിയും
ഒഴിയും വരെ...

ഷാലു ചെറിയാന്‍
ഞക്കനാല്‍
Subscribe Tharjani |