തര്‍ജ്ജനി

സാബു ഷണ്മുഖം

Visit Home Page ...

കവിത

ഇന്‍‌ഡ്യ

ഭൂപടത്തില്‍,
ചിറകു വിടര്‍ത്തി-
പ്പറക്കാന്‍ നില്‍ക്കുന്ന
ഒരു പക്ഷിയാണ് ഇന്‍‌ഡ്യ.

ബംഗാളും ആസ്സാമും
ഒന്നാം ചിറകിന്‍‌ മേലാണ്.
ഗുജറാത്തും രാജസ്ഥാനും
രണ്ടാം ചിറകിന്‍ മേലാണ്.

ജമ്മുകാശ്മീര്‍ എന്ന തല
ചരിഞ്ഞു നോക്കുന്നു.
മദ്ധ്യപ്രദേശും ഡല്‍ഹിയും പഞ്ചാബും
ഉടലില്‍ അനങ്ങുന്നു.

എന്റെ കേരളം
വാലിലെ തൂവലാകുന്നു,
അതെനിക്ക്
എഴുത്താണിയാകുന്നു.

വരൂ...
എന്റെ ഭൂപടത്തിലേക്ക്,
എന്റെ പക്ഷിയെക്കാട്ടിത്തരാം.

അത് ശവം തിന്നും കഴുകനോ?
പാട്ട് പാടും മൈനയോ?

Subscribe Tharjani |
Submitted by anitalekshman (not verified) on Sat, 2008-10-11 18:10.

It is an interesting and thoughtful poem by sabu. It reflects the contemporary politics and a
panorama of India as a whole. Good reading.