തര്‍ജ്ജനി

ചിത്തിരാ രാജീവ്

e-mail : chithirarajeev@gmail.com

Visit Home Page ...

കവിത

ജീവകണം

ഈ ലോകഗോളം എന്നോട് ചോദിച്ചു:
ആരാണു നീയെനിക്കെന്നു്‌.
ആദ്യമായ് ഇത്തിരി ചിന്തിച്ചു
ആരെന്നു ചൊല്ലണമെന്നു്‌....

"നിന്റെ ഗര്‍ഭത്തിലെ സപ്തസമുദ്രങ്ങളും
എന്നില്‍ നിന്നുണ്ടായതെന്നു്‌

നിന്റെ മാറിടത്തിലെ വന്‍പര്‍വതങ്ങളും
അഗാധഗര്‍ത്തങ്ങളും എന്റെയും സങ്കല്പസൃഷ്ടി!!

ഞാനാണു് നിന്റെ യൌവനസൌന്ദര്യത്തിലെ
നിലക്കാത്ത ഊര്‍ജ്ജപ്രവാഹം.....

ഞാനാണു് നിന്നിലൂടാര്‍ത്തലച്ചൊഴുകുന്ന ജലധിയും
പിന്നെ നിന്‍ നെഞ്ചിലെ വിതുമ്പലായ്‌
അലിയുന്ന ഏതോ അരുവിതന്‍ മന്ദചാരുതയും.....

എന്നില്‍ നിന്നുണ്ടായതാണു് നിന്റെ സ്വപ്നങ്ങളും
പിന്നെ നിന്‍ അസ്തിത്വം പോലും....

ഞാനാണു സത്വം,,ഈ ഭൂമി ഗോളത്തിന്‍
പ്രത്യാശയായ്‌ വന്ന ആദ്യത്തെ നീര്‍മണി മുത്ത്‌!!!

ഞാനാണു നിന്‍ സൂക്ഷ്മവേഗങ്ങള്‍ക്ക്‌
കൂട്ടായി നിന്നൊരാ നിശ്വാസകണികയും!"

പിന്നെയും എന്താണു ഞാന്‍ ?
ചിന്തിച്ചു വീണ്ടും .....
വീണ്ടുമെന്നുള്ളിലെ
സ്ഥൂലപ്രപഞ്ചവും സൂക്ഷ്മാണുബിന്ദുവും......

"ഞാനാണിതമ്മേ!!! നിന്റെ ഗര്‍ഭഗൃഹത്തിന്‍
സ്പന്ദനമായ്‌ വന്ന ജീവകണമാണു ഞാനെന്നറിക നീ!!!"

Subscribe Tharjani |
Submitted by Rajeev j Nair (not verified) on Tue, 2012-08-14 20:43.

Dont stop writing as I always says...