തര്‍ജ്ജനി

കെ. വി. സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

ജ്വാലാമുഖി

ചന്ദനവിതായത്തിലൊരു
അസ്തമയസൂര്യന്‍ ..
ഹരിതാംബരച്ചുംബിതമായി
ബാലനേത്രോല്പന്നങ്ങള്‍ ...

ദൂരെയെങ്കിലും എത്രയോയരികിലായി
എഴുതാപുറ വാക്ക്‌മുനയില്‍
ഹേ സൂര്യ ! നീ ജ്വലിക്കുമെന്നില്‍
നിത്യനാം നിരാമയന്‍ ..!

കാറ്റിലിടറിയൊഴുക്കും മുനിവാക്യം :
' ഉള്ളിലാശിക്കും പുരുഷതേജസ്
രാജസായുള്ളില്‍ക്കൊരുക്കും
പുത്രജന്മവേഗം '...
ഞാനറിയാതല്ലോ
സൂര്യ ഞാന്‍ നിന്‍
പ്രണയിനിയായി ...
സ്വീകരിക്കുകെന്‍ ആദ്യപ്രണയജ്വരം ..!

കഴിഞ്ഞിതല്ലോ?
ആവേശത്തിരക്കെട്ടടങ്ങിയല്ലോ ?
അറിയാത്തെതെന്തു വഴികള്‍
നിന്‍ വന്യവനാന്തര പൌരുഷങ്ങള്‍ !!

അഹമേ കനിയും നിന്‍ സ്നേഹഫലം
പോലോരുണ്ണി തേജസ്വി ..
ഉജ്ജ്വല ശാരീരത്തോടെയവാന്‍
വിളിച്ചുവല്ലോ എന്നെ
' അമ്മേ ! ' എന്ന ആദ്യപദം ..

ഞാനമ്മയോ പ്രണയിനിയോ
ആരിതുവെന്നറിയാതെ
അതേ , അറിയാത്തവള്‍
ഒന്നും തിരിയാത്തവള്‍.............,
മഹാപ്രപഞ്ച സത്യമതാണ് :
ഇതെന്‍റെ ഉണ്ണി ,
എന്‍ ആദ്യ കൌതൂഹലത്തില്‍
പിറന്നവന്‍
പിറന്നയുടന്‍ എന്‍ ചൂട് വിട്ടവന്‍ ..

എന്‍ ഉണ്മയില്‍
വിസ്മയത്തില്‍ മഹാപാപപിഴയില്‍
ജനിച്ചതിന്‍ പേരില്‍
ഊരറിയാതെ നാടുകടത്തിയവന്‍ ..

പിന്നീടുള്ള ഓരോ ചുവടിലും
ഓരോ ദുഃഖകാണ്ഡത്തിലും
നിന്‍റെ വിളിയെന്നെ
തളച്ചുവല്ലോ ഉണ്ണി
ഞാനേക നിസ്വനയാം
നിന്നമ്മ ..!!

കാത്തു കാത്തു നടന്നു
വാനപ്രസ്ഥാന സഞ്ചാരങ്ങള്‍
ശുഷ്ക്കമാം ദാമ്പത്യരുചിഭേദങ്ങള്‍
ഉള്ളിലഗ്നിക്കെടുത്തി ,
യൊളിച്ച്‌ , വെച്ച് ഞാന്‍
ധര്‍മ , ശിഷ്ട ജീവിതവ്രെതം ..

സൂര്യനപ്പോഴും അരൂപിയായി
പേര്‍ത്തു ചിരിച്ചുവോ പഴയ
നിഷ്കളങ്ക പ്രണയിനിയെ

അറിയാം , ഒരിക്കലറിഞ്ഞാല്‍
വിട്ടകന്നു പോവാത്ത
നിന്‍ ജ്വാലാമുഖികളെ
ദീപ്ത കാന്തങ്ങളെ ...
നിന്നില്‍ നിറയുന്ന സര്‍വസാരങ്ങളെ.....

Subscribe Tharjani |