|
അയ്യോ,
നിന്നെ നോക്കെണ്ടിയിരുന്നത്
ഈ കണ്ണ് കൊണ്ടായിരുന്നില്ലല്ലൊ
നിന്നെ വിളിക്കേണ്ടിയിരുന്നത്
ഈ പേര് കൊണ്ടായിരുന്നില്ലല്ലൊ
നിന്നെ കേള്‍ക്കേണ്ടിയിരുന്നത്
ഈ ശബ്ദം കൊണ്ടായിരുന്നില്ലല്ലൊ.
ഇങ്ങിനെയല്ല,
കണ്ടുമുട്ടേണ്ടിയിരുന്നത്
കൈപ്പടയാവേണ്ടിയിരുന്നത്
കലഹിക്കേണ്ടിയിരുന്നത്
ഇങ്ങിനെയല്ല,
കിഴക്കുപടിഞ്ഞാറ് നോക്കേണ്ടിയിരുന്നത്
യാത്ര ചൊല്ലിയിറങ്ങേണ്ടിയിരുന്നത്
തിന്നു തീര്‍ക്കേണ്ടിയിരുന്നത്
ഇങ്ങിനെയല്ല,
തൊട്ടു തൊട്ടിരിക്കേണ്ടിയിരുന്നത്
ചുംബിക്കേണ്ടിയിരുന്നത്
അടര്‍ന്നു നിശ്വസിക്കേണ്ടിയിരുന്നത്
ഇങ്ങിനെയല്ല,
ജാഥയ്ക്കുള്ളില്‍ അകപ്പെടേണ്ടിയിരുന്നത്
മുദ്രാവാക്യത്തില്‍ വെളിപ്പെടേണ്ടിയിരുന്നത്
കുത്തേറ്റ് മരിക്കേണ്ടിയിരുന്നത്
ഇങ്ങിനെയല്ല
ഇങ്ങിനെയൊന്നുമല്ല;
മാറണം
ഒക്കെ മാറണം!
|
ചുമ്മാ..വെറുതെ...