![]() |
|||||
ശ്രീക്യഷ്ണദാസ് മാത്തൂര്മാത്തൂര് തപാല്‍ ഫോണ്‍: 09313383690 Visit Home Page ... |
കവിത
![]() ചിത്രീകരണം: ജി. രാജേന്ദ്രന്‍ |
നിശ്ശബ്ദം പെയ്യുന്ന നിലാവിന്റെ കാലവര്‍ഷം. ഒഴുക്കിലെ പരല്‍മീനില്‍ നിന്‍്‌റ കണ്ണുചിമ്മിച്ച് ഇരുട്ടിന്റെ കൈത്തോട്. ഇല ചീകിക്കളഞ്ഞ ചെമ്പകക്കൈത്തണ്ടില്‍ കിനിഞ്ഞിറങ്ങി വന്ന പൂവിന്റെ ആത്മസംവേദനം എന്റെ ഉള്ളു കണ്ടെത്തുന്നു- ഞാന്‍ തിരഞ്ഞത്..! നടുക്കം ചെടിച്ചില്ലയില്‍ തിടുക്കം പിടിക്കുന്നു, നനഞ്ഞൊലിച്ചൊരു ചിറക് നിലാവിനെ കുടഞ്ഞെറിഞ്ഞ് ഉറങ്ങാന്‍ കിടന്ന ഗര്‍ഭത്തില്‍ നിന്ന് കുടുംബം വഴക്കടിക്കും പടുമാവ് താണ്ടുമ്പോള്‍ നിലാവുംമണ്ണും കുഴഞ്ഞതില്‍ നല്ലൊരു മാങ്ങാപ്പാട് !- (മാങ്ങ പണ്ടേ ഞാനെടുത്തിരുന്നു..) നിലാവുരുണ്ടിറങ്ങിവീഴും ചേമ്പിലക്കാടിനപ്പുറത്ത് വെള്ളപുതച്ചൊരു മണ്ണനക്കം, മഴയില്‍ കെടാതതിന്റ നെഞ്ചത്തൊരഗ്നിനാളം, ഭൂമി കൊളുത്തിയത്.. നാളെയും പുലരേണ്ടത് !! |