തര്‍ജ്ജനി

മുഹമ്മദ് റാഫി. എന്‍. വി

നെല്ലട്ടാം വീട്ടില്‍,
നടുവണ്ണൂര്‍,
കോഴിക്കോട്. 673 614.

Visit Home Page ...

ലേഖനം

കോര്‍പ്പറേറ്റ് വിദ്യാഭ്യാസമൂലധനം അഥവാ കലര്‍പ്പില്ലാത്ത കച്ചവടം

കേരളത്തിന്റെ വിദ്യാഭ്യാസഘടന (ക്ലാസ്സ് മുറിക്കകത്തും പുറത്തുമുള്ളത്) രൂപപ്പെട്ടതിനുപിന്നിലെ ചരിത്രസന്ധികളിലൊന്ന് 1957ലെ മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസബില്ലാണ്. സാര്‍വത്രികവും സൗജന്യവുമായ പ്രാഥമികവിദ്യാഭ്യാസം, പാവപ്പെട്ട വിദ്യാര്ത്ഥികള്ക്ക് ഭക്ഷണമുള്പ്പെടെയുള്ള പഠനസഹായം, മാനേജുമെന്റുകളുടെ ഏകാധിപത്യഭരണത്തിന്റെ നിയന്ത്രണം, അദ്ധ്യാപകരുടെ അവകാശസംരക്ഷണം എന്നിവയെല്ലാം വിദ്യാഭ്യാസബില്ലിന്റെ സദ്ഫലങ്ങളായി പ്രകീര്ത്തിക്കപ്പെടുകയുണ്ടായി. മാനേജര്ക്ക് ലഭിക്കുന്ന വാര്ഷിക ഗ്രാന്റില്നിന്നും ഏറെ തുച്ഛവും നാമമാത്രവുമായ ഒരു തുകമാത്രം അദ്ധ്യാപകന് വേതനമായി ലഭിച്ചിരുന്ന ഒരു പൂര്‍വ്വകാലവുമായി തട്ടിച്ചുനോക്കുമ്പോള്‍ വിദ്യാഭ്യാസബില്ല് അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം അന്ന് വിപ്ലവകരമായി അനുഭവപ്പെട്ടു. നൂറ് രൂപ വാര്ഷികഗ്രാന്റ് കൈപ്പറ്റിയശേഷം അദ്ധ്യാപകനോട് എഴുപത്തഞ്ച് രൂപ താങ്കള്ക്ക് ഗ്രാന്റ് അനുവദിച്ചിട്ടുണ്ടെന്നും അതില്നിന്ന് അമ്പത് രൂപ ഞാന്‍ തരുമെന്നും പറഞ്ഞ് ഇരുപത്തഞ്ച് രൂപ നല്കിയിരുന്ന മാനേജര്മാര്‍ നിരവധി ഉണ്ടായിരുന്നതുകൊണ്ട് തന്നെ നിരവധി അദ്ധ്യാപകര്‍ മഹത്തായ അദ്ധ്യാപകവൃത്തി അവസാനിപ്പിച്ച് ബീഡി തെറുക്കാന്‍ പോയതിന് കേരളത്തിന്റെ ഇന്നലെകള്‍ സാക്ഷിയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുജന്‍ അബ്ദുള്‍ ഖാദര്‍ ഇക്കൂട്ടത്തിലായിരുന്നല്ലോ. വിശപ്പിന്റെ കനല്‍ച്ചൂടിന് ' ഗുരുത്വം' കൂടുമെന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവര്‍. മറ്റൊരു നിവൃത്തിയുമില്ലാതെ ശിഷ്യന്റെ പൊതിച്ചോറ് കട്ടുതിന്നിട്ടെങ്കിലും (കാരൂരിന്റെ 'പൊതിച്ചോറ്' എന്ന കഥ ഓര്മ്മിക്കുക). ജീവന്‍ നിലനിര്ത്തി അദ്ധ്യാപകവൃത്തി തുടര്ന്നവരെ, സാമാന്യം അന്തസ്സുള്ള സേവന-വേതനവ്യവസ്ഥകളോടെ 'ശ്രീപപ്പനാവന്റെ നാലുചക്രം നേരിട്ട് കൈപ്പറ്റുന്നവരാക്കി' മാറ്റിയത് മുണ്ടശ്ശേരിയുടെ ബില്ലുതന്നെയാണ്. പക്ഷേ, വിദ്യാഭ്യാസത്തെ വഴക്കമറ്റ ഒരു സ്ഥാപനമാക്കി പരിവര്ത്തിപ്പിക്കുന്നതിലും ഒരു വിദ്യാഭ്യാസക്കച്ചവടവര്ഗ്ഗകത്തെ രൂപപ്പെടുത്തുതിലും ഈ ബില്ലിന്റെ പങ്ക് എന്തായിരുന്നുവെന്ന് ഇനിയും ഏറെ പഠിക്കപ്പെടേണ്ടതുണ്ട്. വിമോചനസമരം ഒരു പിന്തിരിപ്പന്‍ മുന്നേറ്റമായിരുന്നു എന്ന രീതിയിലുള്ള വായന ഇതിനകം തന്നെ നടന്നുകഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ വിമോചനസമരാനന്തരവിദ്യാഭ്യാസലോകത്തെ കാര്യമായ അന്വേഷണങ്ങള്ക്ക് വിധേയമാക്കിയിട്ടില്ല എന്നതൊരു വസ്തുതയാണ്. കേരളത്തിലെ ജാതി-മതശക്തികള്ക്കും വിദ്യാഭ്യാസക്കച്ചവടക്കാര്ക്കും വിദ്യാഭ്യാസരംഗത്തെ അടിയറവെക്കുകയാണ് മുണ്ടശ്ശേരി തന്റെ പരിഷ്കരണംകൊണ്ട് ചെയ്തത് എന്ന യാഥാര്ത്ഥ്യത്തെ നമ്മള്ക്കിനിയും കാണാതിരുന്നുകൂടാ. മാനേജ്‌മെന്റുകളുടെ ജനാധിപത്യവിരുദ്ധവും മാനവികവിരുദ്ധവുമായ നിലപാടുകളെ ശക്തിപ്പെടുത്തുകയും ഒരു വിദ്യാഭ്യാസമാഫിയയായി അവരെ രൂപപ്പെടുത്താവുന്നവിധം, പാവപ്പെട്ടവന്റെ നികുതിപ്പണം കനത്തതോതില്‍ അവര്ക്ക് തീറെഴുതിക്കൊടുക്കുകയുമാണ് സത്യത്തില്‍ ഈ പരിഷ്കരണത്തിലൂടെ സംഭവിച്ചത്. നിയമനംനടത്താനും സ്ഥാപനത്തിലെ അദ്ധ്യാപകരെ പിരിച്ചുവിടുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും സാധിക്കുന്ന സമ്പൂര്ണ്ണാധികാരകേന്ദ്രമായി മാനേജ്‌മെന്റുകള്‍ മാറി. ശമ്പളവും ഗ്രാന്റും മറ്റും ഖജനാവില്‍ നിന്ന്. എന്നാല്‍ നിയമനവും പിരിച്ചുവിടലുമെല്ലാം മാനേജ്‌മെന്റ്. എയിഡഡ് മേഖലയുടെ കോര്പ്പണറേറ്റ് വല്ക്കരണം ഇത്രയും ശക്തിയാര്ജ്ജിച്ച മറ്റൊരു ഇന്ത്യന്സംസ്ഥാനം ഇല്ലതന്നെ. പൊതുഖജനാവിലെ സമ്പത്തുപയോഗിച്ച് കേരളത്തിലെ ജാതി-മതസ്ഥാപനങ്ങള്‍ തങ്ങളുടെ പിന്തിരിപ്പന്‍-സ്വാര്ത്ഥതാല്പര്യങ്ങള്‍ എങ്ങിനെ മുഖ്യധാരാസമൂഹത്തില്‍ വളര്ത്തി എന്നത് പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. വിപുലമായതോതിലുള്ള വിദ്യാഭ്യാസ-മൂലധനമാഫിയയായി കേരളത്തിലെ ജാതി-മതശക്തികളും കോര്പ്പറേറ്റ് സഭകളും മാറിയതുസംബന്ധിച്ചും എയിഡഡ് നിയമനങ്ങളിലെ ദളിത് സംവരണം അട്ടിമറിക്കപ്പെടുന്നതും അന്വേഷിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. അതോടൊപ്പം ഒരേ ജാതിമതക്കാര്‍ പഠിക്കുന്ന അപകടകരമായ വിദ്യാഭ്യാസസമ്പ്രദായവും അശാസ്ത്രീയമായയ ലിംഗവിവേചനവിദ്യാഭ്യാസവും പരിശോധിക്കേണ്ടതുണ്ട്.

പിരിച്ചുവിടല്‍ അവസാനിക്കുന്നില്ല

സഭയുടെ പിന്തിരിപ്പന്‍താല്പര്യങ്ങള്ക്ക് വഴങ്ങാത്തതിന്റെ പേരിലാണ് തൃശ്ശൂര്‍ സെന്റ് തോമസ് കേളേജില്‍ നിന്നും ജോസഫ് മുണ്ടശ്ശേരിയെ പിരിച്ചുവിട്ടത്. എം.പി പോളും ഇങ്ങിനെത്തന്നെ പുറത്തുപോയി. അടുത്തകാലത്ത് എറണാങ്കുളം സെന്റ് ആല്‍ബെര്‍ട്ട്സ് കോളേജ്, തൊടുപുഴ ന്യൂമാന്സ് കോളേജ് എന്നീ രണ്ട് സഭാസ്ഥാപനങ്ങളില്‍ നിന്നും ഓരോ അദ്ധ്യാപകരെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുനടന്ന മനുഷ്യാവകാശ-ജനാധിപത്യവിരുദ്ധസമീപനം കേരളീയപൊതുസമൂഹം അദൃശ്യഫാസിസത്തിനെതിരെ ജാഗ്രത പുലര്ത്തേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നു. യു.ജി.സി മാനദണ്ഡങ്ങള്ക്കരനുസരിച്ചാണ് കേരളത്തിലേതടക്കം ഇന്ത്യയിലെ മുഴുവന്‍ കലാലയങ്ങളും പ്രവര്ത്തിരക്കുന്നത്. പ്രവൃത്തിസമയവും മറ്റും നിശ്ചിതപ്പെടുത്തുതും ഈ മാനദണ്ഡപ്രകാരമാണ്. രാവിലെ 9.30 മുതല്‍ 3.30 വരെയുള്ള പ്രവൃത്തിസമയം സെന്റ് ആല്ബണര്‌്ുനസ് കോളേജില്‍ മാത്രം രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ആക്കിയത് ചോദ്യം ചെയ്തതിനാണ് അദ്ധ്യാപകനെ സസ്പെന്റ് ചെയ്തത്. ഉച്ചയ്ക്കുശേഷം ഒരു കച്ചവടക്കോഴ്സിന്റെ (യൂണിവേഴ്‌സിറ്റി നടത്തുന്നതുപോലുമല്ലാത്ത) വിജയത്തിനുവേണ്ടിയായിരുന്നു മാനേജ്‌മെന്റ് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നതും കൂട്ടിവായിക്കണം. അറ്റന്ഡയന്സ് രജിസ്റ്ററില്‍ കൃത്രിമം കാണിച്ചു എന്ന കാരണമുണ്ടാക്കിയാണ് അദ്ധ്യാപകനെ പുറത്താക്കിയത്. കോളേജിലെ തിരുവസ്ത്രമണിഞ്ഞ പ്രിന്സിപ്പളച്ചനാണ് അദ്ധ്യാപകനെ കെണിയില്‍ വീഴ്ത്തിയത്. ഇടതുപക്ഷഅദ്ധ്യാപകസംഘടനയുടെ ജില്ലാ സെക്രട്ടറികൂടിയായിരുന്ന ഇദ്ദേഹത്തിന്റെ സസ്പെന്ഷന്‍ റദ്ദുചെയ്യാന്‍ സംഘടന സമരപരമ്പരതന്നെ നടത്തി. ഭരണകൂടത്തിന്റെ വിദ്യാഭ്യാസപ്രതിനിധി സാക്ഷാല്‍ എം.എ ബേബിപോലും ഇടപ്പെട്ട് സമ്മര്ദ്ദിച്ചെങ്കിലും സഭ അയഞ്ഞില്ല. സസ്പെന്ഷന്‍ റദ്ദുചെയ്തില്ലെന്ന് മാത്രമല്ല, അദ്ധ്യാപകനെ നിശ്ചിതകാലാവധിക്കുശേഷം കോളേജില്നിന്നും പുറത്താക്കുകയും ചെയ്തു. കൃത്യമായ ഒരു സൂചനയാണ് മാനേജ്‌മെന്റ് ഇതുവഴി മറ്റുള്ളവര്ക്ക് നല്കിയത്. തങ്ങളുടെ താല്പര്യങ്ങള്‍ എന്തുതന്നെയായാലും അത് സംരക്ഷിക്കുന്നവര്‍, വഴങ്ങുന്നവര്‍, വിധേയര്‍ മതി ഇവിടെ. ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്ന്ന് കൈവെട്ടിമാറ്റപ്പെട്ട പ്രൊഫ.ജോസഫിനെ ന്യൂമാന്സ് കോളേജ് മാനേജ്‌മെന്റ് പുറത്താക്കിയത് കേരളീയപൊതുസമൂഹം ചര്ച്ച ചെയ്തതാണ്. ആ സമയത്ത് 16 കുപ്പി രക്തം കൊടുത്ത് ഫ്ലാഷ് ന്യൂസാക്കി മാറ്റിയ സോളിഡാരിറ്റി വീരന്മാര്പോലും ഇപ്പോള്‍ അദ്ദേഹത്തെപ്രതി മിണ്ടുന്നില്ല. കോഴികൂവുന്നതിന് മുമ്പ് നാലു വട്ടം തള്ളിപ്പറഞ്ഞു എന്നുവേണം കരുതാന്‍ (സോളിഡാരിറ്റിക്കാരുടെ മൂത്തലീഗുകാരായ ജമാ അത്തെയുടെ അഭിപ്രായം അദ്ദേഹത്തെ കോളേജില്നിന്നും പുറത്താക്കിയത് ഉചിതമായി എന്നാണ്). പ്രൊഫ. ജോസഫിനെ പുറത്താക്കിയത് സ്റ്റാഫ് കൗസിലില്‍ എതിര്ത്ത ഇതേ കോളേജിലെ മറ്റൊരദ്ധ്യാപകനും ഇപ്പോള്‍ പുറത്താണ്. കൈയുള്ളതു കൊണ്ട് തൊടുപുഴനഗരത്തില്‍ ഇദ്ദേഹം ഓട്ടോ ഓടിച്ചാണ് ഉപജീവനം എന്നു കേള്ക്കു്ന്നു. ഈ രണ്ട് സംഭവങ്ങളും ചില പ്രത്യക്ഷോദാഹരണങ്ങള്‍ മാത്രം. ഇനിയുമുണ്ട് ധാരാളം. തങ്ങളുടെ ചൊല്പടിക്കുനില്ക്കാത്തതുകൊണ്ടുമാത്രം പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യപ്പെടാതെ ജോലിപോയവര്‍, കോ-ഹാബിറ്റേഷന്‍ (സഹജീവനം) പുലര്ത്തി എന്ന കാരണത്താല്‍ റാങ്ക്‌ലിസ്റ്റില്‍ ഒന്നാമതെത്തിയിട്ടും നിയമനം ലഭിക്കാത്തവര്‍, എം.എ., എം.ഫില്‍ പരീക്ഷകളില്‍ ഒന്നാം റാങ്കും പി.എച്ച്.ഡിയും യോഗ്യതയായുള്ള കവിയും, സര്‍വ്വ യോഗ്യതകളും ഉണ്ടായിട്ടും മാമോദീസപ്പെട്ടിട്ടും ചെറിയ അപ്രീതിക്ക് കാരണമായതിന്റെ പേരില്‍ തെരഞ്ഞെടുക്കപ്പെടാതെപോയ കവി കെ.ആര്‍.ടോണി. നീതി നിഷേധിക്കപ്പെട്ടവരുടെ എണ്ണം ഏറെക്കൂടുതലാണ്. സഭയുടെ പെണ്കാലാലയങ്ങളില്‍ എം.എ സാഹിത്യക്ലാസ്സുകളിലടക്കം പരീക്ഷ ഉദ്ദേശ്യത്തോടെയുള്ള നോട്‌സുകള്‍ നല്കിയാല്‍ മതി എന്നാണ് മുകളില്നിന്നുള്ള നിര്ദ്ദേതശം. ഏതെങ്കിലും തരത്തിലുള്ള ചര്ച്ചകളും സംവാദങ്ങളും ക്ലാസ്സില്‍ നടത്തേണ്ടതില്ല. വിധേയപ്പെടലിന്റെ രീതിശാസ്ത്രം മതി. ഭരണകൂടാംഗീകാരകേന്ദ്രങ്ങള്‍ പോലും ഏറ്റുമുട്ടി പരാജയപ്പെടുന്ന ഒരു വന്കിട കോര്പ്പറേറ്റു മാനേജ്‌മെന്റിന്റെ അധികാരകേന്ദ്രം വിമോചനസമരാനന്തരം കേരളത്തില്‍ രൂപപ്പെട്ടത് സൂചിപ്പിക്കാനാണ് ഇത്രയും സംഭവങ്ങള്‍ എടുത്തുപറഞ്ഞത്.

രാഷ്ട്രത്തെ സംബന്ധിച്ച സ്വപ്നങ്ങളും പാര്‍ലമെന്ററി ജനാധിപത്യബോധവും പ്രതികരണശേഷിയുമുള്ള ഒരു തലമുറയെ വാര്ത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ കലാലയങ്ങളില്‍ നടന്നുവന്നിരുന്ന യൂണിയന്‍ തെരഞ്ഞെടുപ്പുകളെ കോടതിയുടെയും പോലീസിന്റെയും ഉരുക്കുമുഷ്ടി പരമാവധി ഉപയോഗിച്ച് തകര്ത്തത് നാം കണ്ടതാണ്. സ്വാശ്രയകോളേജുകളില്‍ മെറിറ്റും, സാമൂഹ്യനീതിയും സംരക്ഷിക്കാന്‍ ഭരണകൂടം കൊണ്ടുവന്ന നിയമങ്ങളൊക്കെയും കോടതിവ്യവഹാരങ്ങളുടെ സങ്കീര്ണ്ണതതകളില്‍ അകപ്പെടുത്തിയും മറ്റു സമ്മര്ദ്ദകതന്ത്രങ്ങളിലൂടെയും എതിര്ത്ത് തോല്പിച്ച് വന്കികട വിദ്യാഭ്യാസമാഫിയയായി വളരാനുള്ള ശ്രമങ്ങളാണ് സഭാനേതൃത്വമടക്കമുള്ള കോര്പറേറ്റ്ശക്തികള്‍ അടുത്തകാലത്ത് നടത്തിയത്. കാരക്കോണം, പുഷ്പഗിരി തുടങ്ങിയ മെഡിക്കല്‍ കോളേജുകളില്‍ 25 ശതമാനം മെറിറ്റുസീറ്റുകള്‍ പോലും അനുവദിക്കാനാവില്ലെന്ന മാനേജ്‌മെന്റ് ധാര്ഷ്ട്യത്തെ കണ്ടില്ല എന്ന് നടിക്കാനാവില്ല. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ 10 ശതമാനത്തില്‍ താഴെ മാര്ക്ക് നേടിയവരെ മുപ്പതുലക്ഷം വരെ തലവരിപ്പണം വാങ്ങി പ്രവേശിപ്പിക്കുകയും കോഴ്‌സ് വിജയിക്കാനുള്ള ബുദ്ധിസാമര്ത്ഥ്യം ഇല്ലാത്തതിനാല്‍ ബുദ്ധിക്കുവേണ്ടി സിന്ഡി്ക്കേറ്റിനു മുമ്പിലേക്ക് മാര്ച്ചുനടത്തുന്ന മെഡിക്കല്‍ വിദ്യാര്ത്ഥികളെ ഉല്പാദിപ്പിക്കുന്ന, മേല്‍ സൂചിപ്പിച്ച മെഡിക്കല്‍ കോളേജുകള്‍ കേരളത്തിലെ കോര്പ്പറേറ്റ് മാനേജ്‌മെന്റ്രംഗം എത്രമാത്രം രോഗാതുരമായി എതിന്റെ സാക്ഷ്യപത്രങ്ങളാണ്.

മിഷിണറി പ്രവര്ത്തനങ്ങളുടെ ഭാഗമായാണ് കേരളത്തിന്റെ വിദ്യാഭ്യാസചരിത്രംതന്നെ രൂപപ്പെടുന്നത്. ജാതി-മതഭേദമെന്യേ വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ച് ഒരു ആധുനികസമൂഹസൃഷ്ടിക്കുവേണ്ടിയുള്ള ശ്രമങ്ങളാണ് മിഷിണറിമാര്‍ സ്ഥാപിച്ച വിദ്യാലയങ്ങള്‍ ലക്ഷ്യംവെച്ചത്. ലബ്ധപ്രതിഷ്ഠരും അക്കാദമിക്‍ മികവുപുലര്ത്തുയവരുമായ അദ്ധ്യാപകരെ തെരഞ്ഞുപിടിച്ചുകൊണ്ടുവന്ന് കലാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന വിശാലമായ കാഴ്ചപ്പാട് മിഷിണറിസംഘങ്ങള്ക്കുയണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു ഗോള്‍ഡ് മെഡലോടെ ഓണേഴ്‌സ് ബിരുദം സമ്പാദിച്ച മുഹമ്മദിനെ കോഴിക്കോട് ദേവഗിരികോളേജ് മാനേജ്‌മെന്റ് പ്രത്യേകം ക്ഷണിച്ച് കോളേജില്‍ ജോലിനല്കിയത്. സുകുമാര്‍ അഴീക്കോട്, തായാട്ട് ശങ്കരന്‍, പത്മനാഭക്കുറുപ്പ്, പ്രൊഫ. ഷപ്പേര്ഡ് തുടങ്ങിയവരെല്ലാം കോളേജില്‍ ജോലിക്കെത്തുന്നത് അങ്ങിനെയാണ്. എന്നാല്‍ പുതിയകാലത്തെ നിയമനങ്ങളധികവും ചീഞ്ഞുനാറുന്ന അഴിമതിക്കഥകളാലും സ്വജനപക്ഷപാതത്താലും മറ്റും സമ്പന്നമാണ്. കോഴിക്കോട് നഗരത്തിലെ മതനാമത്തില്‍ത്തന്നെയുള്ള കോളേജില്‍ മലയാളം അദ്ധ്യാപകനിയമനത്തിന് നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത എം.എ ഒന്നാം റാങ്കും പി.എച്ച്. ഡിയും മറ്റു യോഗ്യതകളുമുള്ള ഉദ്യോഗാര്ത്ഥിയോട് നിയമനം ലഭിക്കാന്‍ സഭ ആവശ്യപ്പെട്ടത് 20 ലക്ഷമാണ്. നല്ല കുഞ്ഞാടുകളല്ലാത്തതിനാല്‍ നിയമനം ലഭിക്കാതെ പോയവര്‍ നിരവധിയാണ്.

മനുഷ്യാവകാശ-ജനാധിപത്യലംഘനങ്ങള്‍ നടത്തുന്നത് സഭ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. വിമോചനസമരത്തിന്റെ വിജയത്തോടെ, കേരളത്തിലെ സാമൂദായികഗ്രൂപ്പുകളായി ശക്തിപ്പെട്ട എല്ലാ ജാതിമതശക്തികളും ഇത് നിര്ഭയം തുടരുന്നുണ്ട്. വെള്ളാപ്പള്ളിയുടെ അപ്രീതിക്കുകാരണമായതിന്റെ പേരില്‍ പ്രൊഫ. സുധീഷിനെ (പാഠം മാസിക) എസ്. എന്‍ കോളേജില്നിന്നും പിരിച്ചുവിട്ടത് ഇവിടെ കൂട്ടിവായിക്കാം. ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന് വിദ്യാഭ്യാസമൂലധനസ്വാധീനശക്തികളായി ഇവരെ വളര്ത്താന്‍ വേണ്ട നടപടികള്‍ മാറി മാറി വന്ന ഇടത്-വലത് ഗവണ്മെന്റുകള്‍ കൈകൊണ്ടിട്ടുണ്ട് എന്നതുതന്നെയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്ത്രീകള്‍ മുഖം മറയ്ക്കണമെന്നും നാലുകെട്ട് അനുവദനീയമാണെന്നും ഒക്കെയുമുള്ള അബദ്ധജടിലങ്ങളായ വസ്തുതകള്‍ മതത്തിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കോഴിക്കോട്ടെ യാഥാസ്ഥിതിക മുസ്ലിംവിഭാഗം നടത്തുന്ന അനംഗീകൃതവിദ്യാലയങ്ങള്ക്ക് കൂട്ടത്തോടെ അനുമതിനല്കിയത്. ഇവരുടെ വിദ്യാലയങ്ങളില്‍ എന്താണ് നടക്കുന്നത് എന്ന് പരിശോധിക്കുക രസകരമാണ്. സ്റ്റാഫ് റൂമുകളിലും ക്ലാസ്സ് റൂമുകളിലും ഒളിഞ്ഞുനോക്കാന്‍ ഷോര്ട്ട് സര്ക്യൂട്ട് ക്യാമറകള്‍ ഘടിപ്പിച്ച കലാലയങ്ങള്‍ കേരളത്തിലുണ്ട്. അദ്ധ്യാപകരും അദ്ധ്യാപികമാരും ഒരുമിച്ചു കാണാതിരിക്കാന്‍ മറകെട്ടി വേര്തിതരിച്ച് സ്റ്റാഫ് കൗണ്സികല്‍ യോഗംനടത്തുക, പെണ്കുട്ടികള്ക്കും ആണ്കുട്ടികള്ക്കും ഇടയില്‍ വന്മതില്‍ പണിയുക, മുഖംമൂടുന്ന പര്ദ്ദ യൂണിഫോം ആക്കുക, കലാലയമത്സരങ്ങളില്‍ പെണ്കുട്ടികള്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്പ്പെടുത്തുക തുടങ്ങിയവയാണ് ഇവര്‍ നടത്തുന്ന സമുദായസേവനങ്ങള്‍. കഴിവുള്ള വിദ്യാര്ത്ഥികളുടെ അഭിരുചികള്‍ പോഷിപ്പിക്കുന്നതിനുപകരം അത് മുച്ചൂടും മുടിച്ചുവീടുന്ന വിദ്യാഭ്യാസമാണ് സമൂദായാംഗങ്ങള്ക്ക് ഇവര്‍ നിര്ദ്ദേശിക്കുന്നത്. മെഡിക്കല്‍- എന്ജി നീയറിംഗ് മേഖലകളിലേക്കും മറ്റും പരിഗണിക്കപ്പെടുന്ന ഗ്രേസ് മാര്ക്ക് നഷ്ടപ്പെട്ടാലും കുഴപ്പമില്ല, പെണ്കുട്ടികള്‍ സ്റ്റേജില്‍ കയറുന്നത് അനിസ്ലാമികമാണൊണ് ഇക്കൂട്ടരുടെ പിടിവാശി. ഒരു സമൂദായത്തില്‍ പിറന്നതുകൊണ്ടുമാത്രം മറ്റുള്ളവര്ക്കൊപ്പമെത്താന്‍ കൂടുതല്‍ അദ്ധ്വാനിക്കേണ്ടിവരുന്നു എന്നതിന്റെ യഥാര്ത്ഥ അര്ത്ഥം അപ്രഗ്രഥിക്കേണ്ടത് ഇങ്ങനെയാണ്:

സര്ക്കാര്‍ കോടിക്കണക്കിന് രൂപ ഖജനാവില്‍ നിന്നും ശമ്പളമായും മറ്റും മുടക്കുന്ന കേരളത്തിലെ എയിഡഡ് മേഖലയിലെ അറബിക് കോളേജുകളില്‍ മുസ്ലീംസ്ത്രീകള്‍ മാത്രം ധരിക്കുന്ന പര്ദ്ദ യൂണിഫോം ആക്കിയത് ജനാധിപത്യവിരുദ്ധമല്ലേ എന്നത് ആരും ഇന്നേവരെ അന്വേഷിച്ചിട്ടില്ല. കേരളത്തിലെ അറബിക് കോളേജുകള്‍ ഒരുതരത്തില്‍ സൗദി അറേബ്യയാണ്. കാരണം സൗദി അറേബ്യയില്‍ ഏതു മതത്തില്‍പ്പെട്ട സ്ത്രീകളായാലും പര്ദ്ദധരിച്ചേ പുറത്തിറങ്ങാവൂ. അറബിക് പഠിച്ച ഇതരമതസ്ഥരായ പെണ്കുട്ടികള്ക്ക് ധാരാളം തൊഴിലവസരങ്ങള്‍ കേരളത്തിലുള്ളപ്പോള്ത്തന്നെ, മുസ്ലീം പെണ്കുട്ടികള്‍ മാത്രമാണ് അറബിക് കോഴ്‌സുകള്‍ പഠിക്കുന്നതെന്ന ധാരണ പൊതുസമൂഹത്തില്‍ നിലനില്ക്കുന്നുണ്ടോ എന്ന് തോന്നിപ്പോവും ഇവിടുത്തെ യൂണിഫോം കണ്ടാല്‍.

നഷ്ടമാവുന്ന മതേതര-ജനാധിപത്യബഞ്ചുകള്‍

അമൃതവിദ്യാലയങ്ങള്‍, ഭാരതീയ വിദ്യാഭവന്സ് തുടങ്ങിയ വിദ്യാലയങ്ങളില്‍ സവര്‍ണ്ണ ഹൈന്ദവരുടെ മക്കളാണ് ഏകദേശം മുഴുവനായി പഠിക്കുന്നതെങ്കില്‍ - ഇതേപോലെ കേരളത്തിലെ മിക്ക ജാതി-മതശക്തികളും തങ്ങളുടെതായ സ്കൂളുകള്‍ എല്ലായിടത്തും സ്ഥാപിക്കുകയും അതതുകാലത്തെ ഭരണകൂടങ്ങളില്‍ നിന്നും അംഗീകാരം വാങ്ങിയെടുക്കുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ നഗരത്തില്‍ 3500 മുസ്ലിം വിദ്യാര്ത്ഥികള്മാത്രം പഠിക്കുന്ന ഒരു പൊതുവിദ്യാലയമുണ്ട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഇത്തരം വിദ്യാലയങ്ങളുടെ എണ്ണം കുറവല്ല. പ്ലസ് ടുവരെ പഠിക്കാന്‍ ഒരേ ജാതി-മതബെഞ്ചുകള്മാത്രം ഓഫര്‍ ചെയ്യുന്ന വിദ്യാലയങ്ങള്‍! അജ്ഞതകൊണ്ടൊന്നുമല്ല രക്ഷിതാക്കള്‍ കുട്ടികളെ ഇത്തരം വിദ്യാലയങ്ങളിലേക്ക് പറഞ്ഞയക്കുന്നത്. താന്‍ നടത്തുന്ന ഹോട്ടലിലെ ഭക്ഷണം കഴിക്കാതെ വീട്ടില്‍പ്പോയി ഉണ്ണുന്ന ഹോട്ടല്‍ മുതലാളിയെപ്പോലെ, പൊതുവിദ്യാലയങ്ങളിലെ (ഗവ: മേഖല) അദ്ധ്യാപകദമ്പതിമാര്പോലും സ്വന്തം കുട്ടികളെ, ആഗോളവല്ക്കലരണകാലത്തെ വെല്ലുവിളികളെ നേരിടുന്നതിന് പ്രാപ്തരാക്കാന്‍ ഇവിടങ്ങളിലേക്ക് പറഞ്ഞയച്ച് ആത്മസംതൃപ്തിയടയുന്നു. ദൂരദര്ശനിലടക്കം പത്രദൃശ്യമാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും മറ്റും പ്രതിനിധീകരിക്കുന്ന വിദ്യാലയദൃശ്യങ്ങള്‍ സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ ഒരു കാര്യം ബോദ്ധ്യപ്പെടും. കഴുത്തില്‍ ടൈകെട്ടി ഹാഫ് സ്കര്ട്ടിട്ട വിദ്യാര്ത്ഥിനികളുടെയും, മോഡേണ്രീ്തിയില്‍ അണിഞ്ഞൊരുങ്ങിയ കുട്ടികളുടെയും സി.ബി.എസ്.സി മാതൃകയാണതെല്ലാം. പൊതുവിദ്യാലയങ്ങളിലെ മതേതരബെഞ്ചുകള്‍ പരസ്യങ്ങളില്‍ നിന്നുപോലും സാവധാനം പ്രാന്തവല്‍ക്കരിക്കപ്പെടുന്നതിലെ സൂക്ഷ്മരാഷ്ട്രീയം അങ്ങനെയങ്ങ് അവഗണിക്കാന്‍ പറ്റുമോ നമുക്ക്? ക്രിസ്ത്യന്‍മതത്തിലെ വിദ്യാര്ത്ഥികളെ തങ്ങളുടെ സ്കൂളുകളിലേ പറഞ്ഞയക്കാവൂ എന്ന പൗവ്വത്തില്‍ പിതാവിന്റെ 'അസാമാന്യ ആര്ജ്ജവമുള്ള' പ്രസ്താവന കാര്യങ്ങള്‍ എവിടംവരെ എത്തി എന്നതിന്റെ വ്യക്തമായ സൂചനയാണ്. ചുരുക്കത്തില്‍ കേരളത്തിന്റെ മതേതര-സാമൂഹികബോധം രൂപപ്പെടുന്നതില്‍ ശക്തമായ പങ്കുവഹിച്ചിരുന്ന പൊതുവിദ്യാലയങ്ങളിലെ മതേതര ബഞ്ചുകള്‍ അധികം താമസിയാതെ വംശനാശത്തിന് വിധേയമാകും. മേല്സൂചിപ്പിച്ച വിദ്യാലയങ്ങളില്‍ നിന്നും പുറത്തുവരുന്ന വിദ്യാര്ത്ഥികളാണ് കേരളത്തിന്റെ പുതുതലമുറ. എളുപ്പം അവരെകൊണ്ട് ബോംബ് പൊട്ടിക്കാം, കൈവെട്ടിക്കാം, ശൂലമെടുപ്പിക്കാം, കുഞ്ഞാടുകളാക്കാം, പിതാക്കന്മാരും ഉസ്താദുമാരും, ആസാമിമാരും ആഗ്രഹിക്കുന്നതും അതുതന്നെ. യു.ആര്‍. അനന്തമൂര്ത്തി കമ്മീഷന്‍ ഒരേ ജാതിയില്‍പ്പെ ട്ട വിദ്യാര്ത്ഥികള്‍ പഠിക്കുന്ന വിദ്യാലയങ്ങളാണ് ഭാവിയിലെ ഏറ്റവും വലിയ ഭീഷണിയെന്ന് കണ്ടെത്തിയത് വെറുതെയാവില്ല. ഒരു വ്യക്തിയുടെ മാനസികവളര്ച്ചയെ അവന്റെ വിദ്യാഭ്യാസപ്രക്രിയ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ആന്തരികസംസ്‌കരണത്തില്‍ അതിനുള്ള പ്രാധാന്യം വളരെ വലുതാണ്. ഏത് ജാതി-മതവിഭാഗത്തില്‍പ്പെട്ടവരായാലും മാനവികബോധത്തിലധിഷ്ഠിതമായ സാമൂഹികബന്ധങ്ങളാണ് പ്രധാനം എന്ന മാനസികാവബോധം സ്വാഭാവികമായി രൂപപ്പെടുത്തിയിരുന്നത് ഇടകലരുകളും സഹജീവനങ്ങളുമൊക്കെയാണ്. മതമില്ലാത്ത ജീവന്‍ എന്ന തരത്തിലുള്ള പാഠഭാഗങ്ങളല്ല. തപാല്‍വഴി നീന്തല്‍ പഠിപ്പിക്കുന്നതുന്നപോലെ മുദ്രവാക്യപ്രായമായ പാഠഭാഗങ്ങള്‍ കൊണ്ട് ഈ പ്രക്രിയ സാദ്ധ്യമാവും എന്നുള്ളത് അല്പബുദ്ധിയില്‍ നിന്നുള്ള ആശയം മാത്രമാണ്. അതുകൊണ്ടാണ് ഒരേജാതിവിദ്യാലയങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ ഒന്നാകെ ഈ പാഠങ്ങള്‍ നടുറോഡില്‍ കത്തിച്ചുകളയുന്നത്. ഒരു വശത്ത് ഒരേ മതത്തിലും ജാതിയിലും പെട്ടവര്‍ മാത്രം പഠിക്കുന്ന വിദ്യാലയങ്ങള്ക്ക് അംഗീകാരവും പ്രോത്സാഹനവും നല്കുകയും മറുവശത്ത് സിലബസ്സില്‍ മതേതരത്വം ഉദ്‌ഘോഷിക്കുകയും ചെയ്യുന്ന ഭരണകൂട ഇരട്ടത്താപ്പിനു് ഉദാഹരണമായിവേണം ഇതിനെ തിരിച്ചറിയേണ്ടത്. വിവിധജാതി-മത-ലിംഗ-വര്ഗ്ഗേങ്ങളെ ഇടകലര്ത്തിയും ഒരുമിച്ചിരുത്തിയും മാത്രമെ സാമൂഹികീകരണപ്രക്രിയയുടെ പടവുകളിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കാന്‍ സാധിക്കൂ.

ആണ്‍-പെണ്‍ വേര്‍തിരിവിന്റെ പൊള്ളമതിലുകള്‍: അഥവാ ഒരേലിംഗവിദ്യാലയങ്ങള്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം പിന്നിട്ടിട്ടും ലിംഗപരമായ ജനാധിപത്യം എന്നത്, കേരളത്തിലെ വിദ്യാലയങ്ങള്ക്ക് തീണ്ടാപ്പാടകലെയാണ്. കേരളീയസമൂഹം അനുഭവിക്കുന്ന ലൈംഗികസമ്മര്ദ്ദയത്തെക്കുറിച്ച് മന:ശാസ്ത്രജ്ഞരും വര്ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് പോലീസും നിരന്തരം റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ആണ്കുട്ടിയും പെണ്കുട്ടിയും രണ്ട് ദ്വീപുകളാണ് എന്ന മൂല്യബോധം നമ്മുടെ സര്ക്കാര്‍ സ്കൂളുകള്പോകലും ഇപ്പോഴും പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ റിപ്പോര്ട്ടു കള്‍ പഠിക്കപ്പെടേണ്ടതുണ്ട്. ആണ്കുട്ടികളെയും പെണ്കുട്ടികളെയും വേര്തിരിച്ചിരുത്തി പഠിപ്പിക്കുന്ന വിദ്യാലയങ്ങളാണ് കേരളത്തിലെ നഗരങ്ങളില്‍ നിറയെ. ഇക്കാര്യത്തില്‍ സര്ക്കാര്മേലഖലയിലെ വിദ്യാലയങ്ങള്ക്കും മാറ്റമില്ല. കോഴിക്കോട് നഗരത്തിലെ വിദ്യാലയങ്ങള്‍ മാത്രം പരിശോധിക്കുക. മോഡല്‍ ബോയ്‌സ്, ബി.ഇ.എം.ഗേള്സ് , അച്യുതന്‍ ബോയ്‌സ് - ഗേള്സ്, പ്രൊവിഡന്സ് ഗേള്സ്, സെന്റ് ജോസഫ് ബോയ്‌സ്, ആഗ്ലോ ഇന്ത്യന്‍ ഗേള്സ്, ഗവ: ഗണപത് ബോയ്‌സ്, ഗണപത് ഗേള്സ്‌, എം. എം. ബോയ്‌സ്, കാലിക്കറ്റ് ഗേള്സ്, മര്ക്കസ് ബോയ്‌സ് - ഗേള്‍സ് സ്കൂളുകള്‍, നടക്കാവ് ഗവ: ഗേള്സ് സ്കൂള്‍, ഇങ്ങനെപോവുന്നു വിദ്യാലയങ്ങള്‍. മരുന്നിനുപോലുമില്ല ഒരു മിശ്രരീതി. കേരളത്തിലെ സ്ത്രീ-പുരുഷന്മാഗര്‍ തമ്മില്‍ ആരോഗ്യകരമായ സൗഹൃദങ്ങള്‍ രൂപപ്പെടാത്തതിനും പെരുമാറ്റവൈകല്യങ്ങള്ക്കുംങ കാരണമായിത്തീരുന്നത് ഈ മാറ്റിയിരുത്തലുകളാണ്. സ്ത്രീയെ സംബന്ധിച്ച് ഒരു ഉപഭോഗവസ്തുവെന്ന വികലധാരണ പുരുഷന്റെ കാഴ്ചപ്പാടില്‍ രൂപപ്പടുത്തുന്നതില്‍ ഈ മാറ്റിയിരുത്തല്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. തമ്മില്‍ കലര്ന്നും കൂടെയിരുന്നും അനുഭവങ്ങള്‍ പങ്കുവെച്ചും പ്രണയ-സൗഹൃദങ്ങളുടെ പാഠങ്ങളിലുടെ വിമലീകരണപ്രക്രിയകള്ക്ക് വിധേയപ്പെട്ടും വളരേണ്ട കൗമാര-യൗവ്വനങ്ങളെ വേര്തിലരിക്കുന്ന മതിലുകളള്ക്ക് ഇക്കാലത്തും പ്രസക്തിയുണ്ടെന്ന് വിധിക്കുന്നതാരാണ്?

മത-പൗരോഹിത്യരീതിശാസ്ത്രത്തിലെ പാപബോധസങ്കല്പങ്ങള്‍ സ്ത്രീപുരുഷസഹവാസങ്ങളെ ശൃംഗാരത്തിന്റെയും രതിയൂടെയും ശബളിമയാര്ന്ന ചില്ലില്‍ക്കൂടിമാത്രം നോക്കി കാണാന്‍ ഇഷ്ടപ്പെട്ടു. സ്ത്രീ-പുരുഷസൗഹൃദങ്ങളും കൂടിച്ചേരലുകളും ഉപഭോഗാസക്തിയുടെ പരിണതഫലം മാത്രമാണെന്ന് വിധിച്ചു. ഈ പാഠങ്ങളുടെ അടിച്ചേല്പിക്കലിനുവേണ്ടി നിര്മ്മിച്ച മതിലുകള്‍ നമ്മുടെ പൊതുഭരണകൂടവിദ്യാലയങ്ങളും നിലനിര്ത്തുന്നു. ആധുനികമന:ശാസ്ത്രവും സാമൂഹികപഠനങ്ങളും പിന്തുടരുന്നതിനു പകരം പൗരോഹിത്യമൂല്യസങ്കല്പങ്ങളെ നിരാകരിക്കാതെ പിന്തുടരാനാണ് ഭരണക്കൂടവും താല്പര്യപ്പെടുന്നത് എന്നുവേണം മനസ്സിലാക്കാന്‍. വോട്ട്ബാങ്കുകള്‍ നിര്മ്മിക്കുന്നതിനുപകരം, ആരോഗ്യകരവും ആധുനികവുമായ ഒരു മുഖ്യാധാരാസമൂഹസൃഷ്ടിക്കുവേണ്ടി പ്രവര്ത്തിക്കുകയാണ് ജനാധിപത്യ-അധികാരകേന്ദ്രങ്ങള്‍ ശ്രമിക്കേണ്ടത്. എല്ലാതരത്തിലുമുള്ള മതിലുകളുടെയും പൊളിച്ചടുക്കലില്‍ക്കൂടി മാത്രമേ വിദ്യാഭ്യാസപ്രക്രിയയുടെ ആത്യന്തികലക്ഷ്യം പൂര്ണ്ണമാവൂ. ശരീരമാത്രമായ സ്ത്രീ എന്ന പുരുഷകാഴ്ചപ്പാടിന്റെ നിരാകരണം സംഭവിക്കുന്നത് സഹവാസങ്ങളില്‍ക്കൂടി മാത്രമാണ്.

അട്ടിമറിക്കപ്പെടുന്ന സംവരണം

കേരളത്തിലെ എയിഡഡ് മേഖലയിലെ വിദ്യാലയങ്ങളില്‍ പട്ടിക-ജാതി പട്ടികവര്ഗ്ഗ പ്രാതിനിധ്യം നാമമാത്രമാണ്. 1429 ഹൈസ്കൂളിലുകളിലായുള്ള 35584 അദ്ധ്യാപകരില്‍ 84 ടc വിഭാഗത്തില്പ്പെടട്ടവരും 2 ടt വിഭാഗത്തില്പ്പെടട്ടവരും മാത്രമാണ് ജോലി ചെയ്യുത്. 36287 യു.പി. വിഭാഗം എയിഡഡ് വിഭാഗം അദ്ധ്യാപകരില്‍ 91, 32 എീത്രമത്തില്‍ ടഇ/ടഠ വിഭാഗക്കാര്‍ ജോലി ചെയ്യുന്നു. 2007-08 ല്‍ കേരളത്തില്‍ 9810 കോളേജ് അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 2125 സര്ക്കായര്‍ കോളേജ്അദ്ധ്യാപകര്‍ മാത്രമണുള്ളത്. (21.77%) ബാക്കി 7685 (78.33%) വരുന്ന എയിഡഡ് കോളേജ് അദ്ധ്യാപകരില്‍ 11 പേര്‍ മാത്രമാണ് ദളിത് വിഭാഗത്തില്പെ ടുന്നവര്‍. യു.ജി.സിയുടെ നിയമനമാനദണ്ഡങ്ങളുടെ പരസ്യമായ ലംഘനമാണിത്. (രേഖകള്‍ കാണുക).

കേന്ദ്രമാനവശേഷിവികസനമന്ത്രാലയം എയിഡഡ് കോളേജ് (ഗ്രാന്റ്-ഇന്‍-എയ്ഡ്) നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ യു.ജി.സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. (order no.630/2005ഡ5 ററേ. 6വേ ഉലരലായലൃ 2005) യൂണിവേഴ്‌സിറ്റികള്ക്ക് യു.ജി.സി. നല്കുന്ന മാര്ഗ്ഗനിര്ദ്ദേശങ്ങളില്‍ ഇങ്ങനെ പറയുന്നു. കേന്ദ്രസര്‍വ്വകലാശാലകള്‍ ഡിംഡ് യുണിവേഴ്‌സിറ്റികള്‍, പൊതുഖജനാവില്നിലന്ന് ഗ്രാന്റ് ഇന്‍ എയിഡ് ലഭിക്കുന്ന കോളേജുകള്‍, ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയിലെ അദ്ധ്യാപകനിയമനങ്ങളില്‍ 15% ടc സംവരണവും 7.5% ടt സംവരണവും നടപ്പാക്കേണ്ടതാണ്. നിലവില്‍ ഈ നിയമം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള സര്വ്വ്കലാശാലകള്‍ നിയമത്തില്‍ ഭേഗഗതി വരുത്തണമെന്നും നിര്ദ്ദേപശിക്കുന്നുണ്ട്. എന്നാല്‍ ഇന്നേവരെ ഈ നിയമം അനുസരിക്കാന്‍ കേരളത്തിലെ മാനേജ്‌മെന്റുകള്‍ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. ഏതാണ്ട് 4000 കോടി രൂപയാണ് സംസ്ഥാനസര്ക്കായര്‍ പ്രതിവര്ഷംല എയിഡഡ് മേഖലയില്‍ ചെലവിടുന്നത്. വിവിധ ഗവേഷണപദ്ധതികള്‍, നിര്മ്മാ ണപ്രവൃത്തികള്‍ തുടങ്ങിയ ഇനത്തിലും കോടിക്കണക്കിനു രൂപ യു.ജി.സി. യില്‍ നിന്നും ഗ്രാന്റിനത്തില്‍ കൈപ്പറ്റുന്ന എയിഡഡ് മേഖലയിലെ കോളേജ് മാനേജ്‌മെന്റുകള്‍ യു.ജി.സി. സാമൂഹികനീതി ഉറപ്പാക്കാന്വേകണ്ടി പുറപ്പെടുവിച്ച ഈ ഉത്തരവ് പരസ്യമായി ലംഘിക്കുകയും പകരം കോഴനിയമനങ്ങളില്ക്കൂ ടി കോടികള്‍ വേറെ സമ്പാദിക്കുകയും ചെയ്യുന്നു. കേരളത്തിലെ കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ കോടിക്കണക്കിനു രൂപ വിലവരുന്ന സര്ക്കാര്‍വക സ്ഥലങ്ങള്‍ നയാപൈസ ഈടാക്കാതെ വിദ്യാഭ്യാസാവശ്യത്തിന് ഈ കോളേജുകള്ക്ക് പലതിനും വിട്ടുകൊടുത്തിട്ടുണ്ടെന്ന വസ്തുത കൂടിയാവുമ്പോള്‍ ചിത്രം പൂര്ത്തി യായി. ഇക്കാര്യത്തിലും സഭാമാനേജ്‌മെന്റുകള്‍ തന്നെയാണ് ഒന്നാം പ്രതി എയിഡഡ് മേഖലയിലെ ഭൂരിപക്ഷം വരുന്ന സ്ഥാപനങ്ങളും 11.25% വരുന്ന മുന്നോക്ക ക്രിസ്ത്യന്മാപനേജ്‌മെന്റുകളാണ് നിയന്ത്രിക്കുന്നത്. വിദ്യാഭ്യാസമൂലധനശക്തിയായി വളരാന്‍ പോയിട്ട് ഒരു സ്ഥാപനംപോലും സ്വന്തമായില്ലാത്ത ദളിത് വിഭാഗത്തോട് കടുത്തഅനീതിയാണ് സഭ പുലര്ത്തു ന്നത് എന്നുകാണാം. ഒരു ജനാധിപത്യരാഷ്ട്രത്തില്‍ എല്ലാവിഭാഗം ജനങ്ങളുടെയും നികുതിപ്പണത്തില്‍ നിന്നും വിതരണം ചെയ്യപ്പെടുന്ന സമ്പത്ത് ദളിത് ശാക്തീകരണത്തിനു കൂടി ഉതകേണ്ടതാണ്. ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ഓരപ്പെട്ടുപോയ കീഴാളന്റെ ജന്മാവകാശമായിത്തന്നെ ഇത് പരിഗണിക്കണം എന്നകാര്യത്തില്‍ സംശയമില്ല. അസ്പൃശ്യരും പുറന്തള്ളപ്പെട്ടവരുമായ ജനവിഭാഗത്തിന്റെ കൂടെയായിരുന്നു യേശുദേവന്‍ എന്നകാര്യം സഭ സൗകര്യപൂര്വ്വം വിസ്മരിക്കുന്നു. ഈ കടുത്ത അവഗണനയും നിയമലംഘനവും നടത്തുന്നത് സഭാമാനേജ്‌മെന്റുകള്‍ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. സര്ക്കാടര്പ്ര്തിനിധികളും രാഷ്ട്രീയപാര്ട്ടി പ്രതിനിധികളുമെല്ലാം മെമ്പര്മാറരായിട്ടുള്ള ദേവസ്വം ബോര്ഡ്‍ മാനേജ്‌മെന്റ്, എസ്. എന്‍. ഡി. പി യോഗം, എന്‍. എസ്. എസ്., മുസ്ലീം എഡ്യുക്കേഷനല്‍ സൊസൈറ്റി (മണി ഈറ്റിംഗ് സൊസൈറ്റി എന്നുകൂടി മുസ്ലിങ്ങള്‍ ഈ സൊസൈറ്റിക്ക് പേരിട്ടിട്ടുണ്ട്. കുറ്റംപറയരുതല്ലോ - മാപ്പിളമാരോട് പ്രത്യേക പ്രതിബദ്ധത, നിയമനങ്ങളില്‍ എം. ഇ. എസ് കാണിക്കാറില്ല. പരസ്യമായ ലേലംവിളിയാണവിടെ. 25 ലക്ഷം കോഴകൊടുത്താല്‍ ഏത് ജാതിമതസ്തര്ക്കും ഉദ്യോഗം ലഭിക്കും) തുടങ്ങിയവരൊന്നും ദളിത് വിഭാഗത്തില്‍പ്പെട്ടവരെ തങ്ങളുടെ കോളേജുകളില്‍ ഇതുവരെ പ്രവേശിപ്പിച്ചിട്ടില്ലെന്ന് കണക്കുകള്‍ തെളിവു തരുന്നു. (രേഖകള്‍ കാണുക).

നിയമനങ്ങളില്‍ സംവരണത്തോത് നടപ്പാക്കുന്നില്ല എന്നുമാത്രമല്ല ഏതെങ്കിലും തരത്തിലുള്ള അക്കാദമിക് മെറിറ്റോ, ടെസ്റ്റോ നടത്തി കഴിവുള്ളവരെ തെരഞ്ഞെടുക്കുക എന്നുള്ളതിന് പകരം സ്വജനപക്ഷപാതവും അഴിമതിയും നടത്തിയാണ് പല നിയമനങ്ങളും മാനേജ്‌മെന്റുകള്‍ നടത്തുത്. പിരിച്ചുവിടാനും സസ്പെന്റു ചെയ്യാനുമൊക്കെയുള്ള അധികാരങ്ങള്‍ കൈപ്പിടിയിലുള്ളത് മാനേജര്മാപര്‍ സ്വതന്ത്രചിന്താഗതിക്കാരായ അദ്ധ്യാപകരുടെമേല്‍ കുതിരകയറുന്നതും അവരെ മാനസികമായി പീഡിപ്പിക്കുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. എയിഡഡ് വിഭാഗം നിയമനങ്ങള്‍ പി. എസ്. സിക്ക് വിടുന്നതിനെ വെള്ളാപ്പള്ളി നടേശന്‍ അനുകൂലിച്ചത് സമുദായസ്നേഹം കൊണ്ടാണെന്ന് മനസ്സിലാക്കുന്നതാണ് ശരിയെന്ന് തോന്നുന്നു. ആകെ നിയമനങ്ങളില്‍ അര്ഹണതപ്പെട്ട ശതമാനം ഈഴവര്ക്ക്് ലഭിച്ചാല്‍ ടചഉജ കോളേജുകളില്‍ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഉദ്യോഗംലഭിക്കും. മെറിറ്റ് പ്രകാരം ലഭിക്കുന്നത് വേറെയും. മുസ്ലിം മാനേജ്‌മെന്റുകള്ക്ക് കീഴിലുള്ള മുസ്ലിംജീവനക്കാരുടെ കണക്കെടുത്താലും ഇതുതന്നെയാണ് അവസ്ഥ. മൊത്തം അദ്ധ്യാപകരുടെ അഞ്ചുശതമാനം പോലും കോളേജ് അദ്ധ്യാപകര്‍ എയിഡഡ് മേഖലയില്‍ മുസ്ലിംവിഭാഗക്കാരില്ല. മെറിറ്റ് നിയമനങ്ങളില്‍ അര്ഹ്തപ്പെട്ട 13 ശതമാനംപോലും നിയമനങ്ങള്‍ നടത്താതിരുന്ന മുസ്ലിം മാനേജ്‌മെന്റ് കോളേജുകള്‍ കേരളത്തിലുണ്ട്. സമുദായത്തെ സേവിക്കാനെന്ന പേരില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ കച്ചവടതാല്പര്യംമാത്രം സംരക്ഷിക്കുന്ന മാനേജ്‌മെന്റുകള്‍ വിചാരണചെയ്യപ്പെടുന്നകാലം വന്നേക്കാം എന്ന പ്രതീക്ഷമാത്രമേ ഇക്കാര്യത്തില്‍ യോഗ്യതകളുണ്ടായിട്ടും ജോലിലഭിക്കാത്ത സമുദായാംഗങ്ങള്ക്കുമള്ളൂ.

സഭയുടെയും മറ്റ് ജാതിമതശക്തികളുടെയും ധാര്ഷ്ട്യ ത്തിനും ജനാധിപത്യവിരുദ്ധമനോഭാവത്തിനും പിന്തിരിപ്പന്‍ ഇടയലേഖനങ്ങള്ക്കും ഒരുപരിധിവരെ സംരക്ഷണമായി നില്ക്കുന്നത് എയിഡഡ് മേഖലയിലെ നിയമാനാധികാരങ്ങളാണ്. വിദ്യാഭ്യാസമൂലധനമാഫിയയായി കേരളത്തിലെ കോര്പ്പ റേറ്റ് മാനേജ്‌മെന്റുകള്‍ മാറിയതിന്റെ സാക്ഷ്യപത്രമാണ്, പൊതുസമൂഹത്താല്‍ അപഹസിക്കപ്പെടേണ്ട കാരണങ്ങള്ക്കുമവേണ്ടി ളോഹയും തിരുവസ്ത്രവും അണിഞ്ഞ് തെരുവിലിറങ്ങുന്ന പുരോഹിതന്മാരുടെകീഴില്‍ അണിനിരക്കുന്ന ബിരുദാനന്തരബിരുദധാരികളായ കുഞ്ഞാടുകള്‍. വിശുദ്ധനായ ചാവറ കുര്യാക്കോസ് ഏലിയാസച്ഛന്‍ വികാരി ജനറലായി സേവനമനുഷ്ഠിച്ച സന്ദര്ഭിത്തില്‍ (1865) തന്റെ കീഴിലുള്ള പള്ളികള്ക്ക് അയച്ച സന്ദേശം ഇന്ന് ഓര്ക്കു ന്നത് ഏറെ കൗതുകരമാണ്. ഇടവകകള്തോിറും വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം അംശംമുടക്ക് കല്പിക്കുമെന്നും അത്തരം പള്ളികള്‍ അടച്ചിടുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. വിദ്യാഭ്യാസത്തിന് സാമ്പത്തികതാല്പര്യങ്ങള്‍ ഒട്ടുമില്ലാതിരുന്ന കാലത്ത് ചാവറയച്ചന്‍ പുറപ്പെടുവിച്ച സന്ദേശം ജനതാല്പര്യങ്ങള്ക്കു വേണ്ടി നിരന്തരം ഇടയലേഖനങ്ങള്‍ പുറപ്പെടുവിക്കുന്ന പുതിയ സഭാനാഥന്മാര്ക്ക് പാഠപുസ്തകമാവേതാണ്. വെളിയംകോട് കാസി ആയിരു മക്തിതങ്ങളുടെ പാഠങ്ങള്‍ മുസ്ലീംസമുദായത്തിലെ പൗരോഹിത്യം ഉരുവിട്ടുറപ്പിക്കുന്നതും നന്നായിരിക്കും. സ്വന്തം കണ്ണിലെ കോല് എടുക്കാതെ അന്യന്റെ കണ്ണിലെ കരട് തേടിപ്പോകുന്നത് ശരിയല്ലൊയിരുന്ന് അദ്ദേഹം പറഞ്ഞത്. കലയും സാഹിത്യവും എല്ലാം പഠിപ്പിക്കുന്ന മാതൃഭാഷ പഠിക്കാതിരിക്കുന്നത് ഹറാമാണെന്നും (നിഷിദ്ധം) അദ്ദേഹം പറഞ്ഞുവച്ചു.

Subscribe Tharjani |