തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

ഏകാന്തത

സ്വപ്നങ്ങളുടെ ആകാശച്ചരിവിലെ
ഒറ്റ നക്ഷത്രത്തിലേക്ക്‌
ഒരു ഗോവണിചാരുന്നു
കാടു പൂത്ത മല മടക്കുകളില്‍
കണ്ണുകള്‍ പാറി കളിക്കുന്നു
പ്രണയത്തിന്റെ സാന്ദ്രമായ -
സംഗീതത്തില്‍
ഹൃദയം പാടുന്നു
മൊസാര്‍ട്ട്,ബാച്ച് ,ബിഥോവാന്‍
ഉണ്ടാവുന്നില്ല ഒട്ടും ശമനം ഏകാന്തതയ്ക്ക് .
വായനയുടെ വാതായനം തുറന്നു ക്ഷണിക്കുന്നു
ന്യൂട്ടുഹാംസന്‍,
കൈ പിടിച്ച്‌ ഉപവിഷ്ട്ടനാക്കുന്നു
ഗുന്ത൪ഗ്രാസ്
ആഴങ്ങളിലേക്ക് ആനയിച്ചു
ആ൪ത്തിയിലേക്ക് അമര്‍ത്തുന്നു
ഡോസ്റ്റൊവുസ്ക്കി
ഉണ്ടാവുന്നില്ല ഒട്ടും ശമനം ഏകാന്തതയ്ക്ക് .
എല്ലാം മറന്നു ഭാരമില്ലായ്മയിലേക്ക് തല ചായ്ക്കാന്‍
ബ്ലാക്ക് ലേബല്‍,ജോണിവാക്കര്‍,ഡോവ് വോഡ്ക്ക
ഉണ്ടാവുന്നില്ല ഒട്ടും....ഒട്ടും ശമനം ഏകാന്തതയ്ക്ക്
വേണമൊരു തുണ കൂട്ടിനു
പതം പറയാനും,പരിഭവിക്കാനും

......................................................................

Subscribe Tharjani |