തര്‍ജ്ജനി

കെ. പി. ചിത്ര

കാരുണ്യ, തോട്ടക്കാട്ടുകര P O, ആലുവ-8

ഇ-മെയില്‍: chithukp@gmail.com
ബ്ലോഗുകള്‍: www.raamozhi.blogspot.com www.photosecond.blogspot.com

Visit Home Page ...

കവിത

വാതിലില്‍ കോറി വരയ്ക്കുന്നു

വാതിലിനപ്പുറം
ഒരായിരം കിളികളെ
കോറിവരയ്ക്കുന്നൊരാകാശം;
വര മായ്ക്കുന്ന മേഘങ്ങള്‍.

കളഞ്ഞുപോയ
ഒരു താക്കോല്‍,
വാതില്‍പ്പഴുതില്‍
തുരുമ്പെടുക്കുന്നു.

ആകെ
അടഞ്ഞ ഒരു വാതില്‍.

വാതിലിനപ്പുറം
ഒരാള്‍, മുട്ടിവിളിക്കാതെ
കടന്നുപോകുന്നു.

ഒരാള്‍
ഒന്ന്‍ മുട്ടാതെ
വാതിലും
കടന്ന്‍ പോകുന്നു.

ആകാശം പിളര്ക്കുന്നൊരു
മുറിവിന്റെ വെട്ടം;
പെയ്തൊഴിഞ്ഞ മഴയെ
തുമ്പിലേക്കാവാഹിച്ച്
പച്ചിലക്കൂട്ടം.

വാതില്‍പ്പഴുതിലൂടൊരായിരം
കിളികളകത്തേക്ക് പറക്കുന്നു.

മരത്തണുപ്പുള്ള
ഒരു ഹൃദയത്തില്‍
നിറയുന്നു,
മരമായിരുന്ന കാലത്തെ
ചിറകടിയൊച്ചകള്‍.

Subscribe Tharjani |
Submitted by grkaviyoor (not verified) on Mon, 2012-07-09 09:08.

ആകാംക്ഷയുടെ നിറവില്‍നിന്നും വാതിലുകള്‍ നന്മയിലേക്ക് ഇനിയും തുറക്കട്ടെ. പുതിയ ഒരു കാലത്തിന്റെ കാത്തിരിപ്പ് കവിയുടെ ആഗ്രഹം സഫലമാവട്ടെ.
കൊള്ളാം, ഇഷ്ടമായി.