തര്‍ജ്ജനി

മായ

ഹൌസ് നമ്പര്‍ -960,
സെക്ടര്‍ -10 A,
ഗുര്‍ഗാ ഓണ്‍,
ഹരിയാന.122001.
മെയില്‍: krishnamaya1967@gmail.com

Visit Home Page ...

കവിത

ഏകാന്തത..

ഉരിയാടാതെ
ഒച്ചയുണ്ടാക്കാതെ
തന്നോട് മാത്രം
മിണ്ടിപ്പറഞ്ഞിരിക്കാവുന്ന

ഒറ്റക്കാല്‍ വെയ്പുകൊണ്ട്
മുറിച്ചു കടക്കാവുന്ന
ഒരായിരം മൈലുകള്‍ മാത്രം
നീളമുള്ള
കൊച്ചുകൊച്ചു നിമിഷങ്ങള്‍പോലെ
നിനക്കും,

കണ്ണടച്ച് കൈകൂപ്പി
അപമാനഭാരത്താല്‍
മനംനൊന്തു
കണ്ണനെ വിളിച്ചുനിന്ന
കൃഷ്ണയുടെ
വലിച്ചഴിച്ചു വലിച്ചഴിച്ചു
ദുശ്ശാസനകരങ്ങളെ തളര്‍ത്തിയ
ചേല പോലെ എനിക്കും

നമ്മള്‍ ജീവിച്ചു തീര്‍ത്ത
വഴിയോരങ്ങളില്‍
ഇന്നീ ഏകാന്തത.

Subscribe Tharjani |
Submitted by Anonymous (not verified) on Mon, 2012-08-06 10:17.

great one.