തര്‍ജ്ജനി

സെബാസ്റ്റ്യന്‍ പെരുമ്പനച്ചി

ഇ മെയില്‍ : pdseban2000@gmail.com

Visit Home Page ...

കവിത

പ്രാക്ക്‌ പാട്ട്‌

അസ്ഥികൊണ്ട്‌ ആരൂഡം തീര്‍ത്തു
ആശകൊണ്ട്‌ മുകള്‍ മേഞ്ഞു
ഉപ്പുകൊണ്ട്‌ പാലുകാച്ചി
തകതില്ലാനാ

കിനാക്കളെ കൊന്നുതിന്നാന്‍
നീലസന്ധ്യ കാവല്‍നിന്നു
കര്‍മബന്ധം-കര്‍മപാശം
തകതില്ലാനാ

ഗ്രഹങ്ങള്‍ക്ക്‌ ഏഴാംരാശി
സ്വപ്നങ്ങള്‍ക്ക്‌ ക്ഷീണചന്ദ്രന്‍
തലക്കുറി-അതിമനുഷയോഗം!
തകതില്ലാനാ

ആറ്‌തിന്ന്‌ തീര്‍ത്തപെണ്ണിന്‍
അഴിയാത്ത അരക്കെട്ട്‌
കാലണയ്ക്കു കാറ്റുനക്കി
തകതില്ലാനാ

പ്രണയത്തിന്‍ കടല്‍പ്പാത
കനലിനാല്‍ ചുട്ടുതിന്നോ
കരളിന്റെ കൊതിതീര്‍ന്നോ
തകതില്ലാനാ

കടലാസുമേടുകളില്‍
കടുകുകള്‍ പൂത്തകാലം
കരിഞ്ചാത്തി ചിരിച്ചയ്യോ
തകതില്ലാനാ

.................................
കരിഞ്ചാത്തി: വിഷമുള്ള കറുത്ത പാമ്പ്‌

Subscribe Tharjani |
Submitted by Roy (not verified) on Mon, 2012-07-09 10:02.

Extraordinarily excellent poem with unusual dimensions.

Keep it up Mr.Sebastian

Submitted by Sissy (not verified) on Tue, 2012-07-10 19:15.

Wonderful work,Seban. Wish you the best. Hope to see in coming editions.