തര്‍ജ്ജനി

പ്രശാന്ത് മാങ്കുളങ്ങര

Visit Home Page ...

കവിത

പിറവി

ചിറകിനു തൂവല്‍
കൂട്ടുകാര്‍ തന്നു,
കണ്ണുകള്‍
തന്നത് ചകോരങ്ങള്‍,
കാതും മൂക്കും
അമ്പലപ്രാവ് തന്നു.
തലച്ചോറ് ഏതോ കാക്കയുടെ
ചുണ്ടില്‍ നിന്ന് വീണ
ബലിച്ചോറാണ്.
ഹൃദയവും കരളും
കാമുകി പറിച്ചുതന്നു.
സിരകളില്‍ അവരുടെ
കണ്ണുനീരിനാല്‍ ചോര,
മനസ്സ് തന്നത്
ഏതോ പേരറിയാത്ത ഭ്രാന്തന്‍.
സൃഷ്ടിയുടെ ഇരുളില്‍
നിഴലും കിനാക്കളും
ഒളിച്ചിരിക്കുന്നു ആരുമറിയാതെ.
Subscribe Tharjani |
Submitted by Arun (not verified) on Wed, 2012-07-25 21:13.

Good One......keep it up...