തര്‍ജ്ജനി

കെ. വി. സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

മരം വെട്ടുന്നത് അറിയാതെയാവണം

ഒരു ദേശത്തെയാകെ
നടുക്കിയാണ്
ആ വടവൃക്ഷം
മേഘങ്ങള്‍ ഉലയ്ക്കുമാറു്
പതിച്ചത് ..

വളരെപ്പെട്ടെന്നു്, എന്നാല്‍,
ഓര്‍ത്തെടുത്താല്‍
ഓരോ ഘട്ടത്തിലുമതു്
അടയാളപ്പെടുത്തിയിരുന്നു ...
അവസാനത്തെ
ആഴത്തിലുള്ള
പതിക്കല്‍ ...

മരം വെട്ടുക്കാരെന്നു തോന്നിപ്പിക്കുന്ന
ഒന്നോ രണ്ടോ അതിലധികമോ
ആളുകളുണ്ടായിരുന്നു ..
ആഞ്ഞുവീശി ,
ഞരമ്പുകളിലേക്ക്
ആഴ്ത്തിയിറക്കാന്‍ ..

അവസാന ഞരമ്പറ്റുവീഴും മുന്‍പേ ,
ചിലന്തിവലയില്‍ കുടുങ്ങിപ്പോയ

ഹൃദയഭിത്തിക്കിടയിലൂടെ
കാണാം ;
ഇടത്തും വലത്തുമൊളിപ്പിച്ച
വടിവാള്‍ ...

അമ്പത്തൊന്നു ഉന്നങ്ങള്‍
ഒന്നും പിഴച്ചില്ല
കീറിമുറിക്കപെട്ട ശിഖരങ്ങള്‍
കൊത്തിവരഞ്ഞ
അമ്പതൊന്നക്ഷരങ്ങള്‍ ...
വെട്ടിവീഴ്ത്തിയെങ്കിലും
പതിച്ചില്ല മുഴുവനോടെയത്
വേരിനിത്രയും ബലമോ ??

മരം വെട്ടുമ്പോള്‍
ചോദിക്കണമായിരുന്നനുവാദം,
അവിടെ വിരാജിക്കുന്ന
സര്‍വ്വചരാചരങ്ങളോടും,
അല്ലെങ്കില്‍
അതിപ്പോഴുമിങ്ങനെ
വേര് പടരും മരമാവില്ലായിരുന്നു..!!

Subscribe Tharjani |
Submitted by R.S.kumar (not verified) on Wed, 2012-07-04 15:20.

nice sumithra. keep it up