തര്‍ജ്ജനി

കെ. ആര്‍. വിനയന്‍

405 B, Solanki Gulmohar Apartments,
Brahmanwadi,
Begumpet P O,
Hyderabad 16

Phone: 09440871969
Email: kr_vinayan@yahoo.com

Visit Home Page ...

കാഴ്ച

എടക്കല്‍

വയനാട്ടില്‍ കല്പറ്റയ്ക്കടുത്തുള്ള അമ്പുകുത്തിമലയിലെ രണ്ടു് ഗുഹകളാണു് എടക്കല്‍ ഗുഹകള്‍ എന്നപേരില്‍ അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍നിന്നും 1200 മീറ്റര്‍ ഉയരത്തിലുള്ള ഈ സ്ഥലം മൈസൂരില്‍ നിന്നും മലബാറിലേക്കുള്ള പ്രാചീനവാണിജ്യപാതയായിരുന്നുവെന്ന് കരുതപ്പെടുന്നു. എടക്കല്‍ ഗുഹാഭിത്തികളിലെ പ്രാചീന ലിഖിതങ്ങളാണ് ഗവേഷകരുടേയും പണ്ഡിതരുടെയും ശ്രദ്ധ ഇവിടേക്കു് ആകര്‍ഷിച്ചതു്. ബ്രിട്ടീഷ്ഭരണകാലത്ത് പോലീസ് വിഭാഗത്തിലെ ജീവനക്കാരനായിരുന്ന ഫ്രെഡ് ഫൌസെറ്റാണ് 1890ല്‍ ഈ പ്രാചീനലിഖിതങ്ങള്‍ കണ്ടെത്തിയതു്.

ഗുഹാമുഖത്തുനിന്നും താഴേക്കുള്ള കാഴ്ച

പുരാവസ്തുവകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇന്നു് എടക്കല്‍ഗുഹകള്‍. ഗുഹാഭിത്തികളിലെ ലിഖിതങ്ങള്‍ നവീനശിലായുഗകാലത്തു്, ക്രിസ്തുവിനുമുമ്പു് 5000ലോ അതിനു മുമ്പോ എഴുതപ്പെട്ടവയാണെന്നാണ് ഗവേഷകമതം.

ഗുഹയ്ക്കകത്തേക്ക് സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം ഈ വാതില്‍വഴിയാണു്

ഗുഹകള്‍ എന്നു് വിളിക്കപ്പെടുന്നുവെങ്കിലും സാങ്കേതികാര്‍ത്ഥത്തില്‍ ഇവ ഗുഹകളല്ല. പാറയിടുക്കുകളാണ്. ഇതിലേക്ക് മഴവെള്ളം പതിക്കാതിരിക്കത്തക്കവണ്ണം മുകളില്‍ വേറെയൊരു വലിയ പാറക്കഷണം സ്ഥിതിചെയ്യുന്നു. അതിനാല്‍ ഗുഹകള്‍പോലെ ഉപയോഗിക്കാവുന്നവയാണിവ. ഗുഹാഭിത്തികളിലെ ലിഖിതങ്ങള്‍ പലകാലങ്ങളിലായി എഴുതപ്പെട്ടവയായിരിക്കുമെന്നും പലകാലങ്ങളില്‍ മനുഷ്യര്‍ ഈ ഗുഹകള്‍ ഉപയോഗിച്ചിരിക്കുമെന്നും അനുമാനിക്കപ്പെടുന്നു

അകത്തേക്കുള്ള വഴി. സന്ദര്‍ശകരെ നിയന്ത്രിക്കാനായി ഇരുമ്പുവേലി കെട്ടിയിരിക്കുന്നു.

Subscribe Tharjani |