തര്‍ജ്ജനി

ഡോ. സുജ ശ്രീകുമാര്‍

ഇ മെയില്‍ : suja.thekkegramam@gmail.com

Visit Home Page ...

ലേഖനം

കോടിസൂര്യസമപ്രഭയില്‍ .......

കാവ്യാകാശത്തിന്റെ അനന്തതയില്‍ ഏകനായലഞ്ഞ കവി കുഞ്ഞുണ്ണി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് ആറാണ്ടുകള്‍ കടന്നുപോയിരിക്കുന്നു. എന്നിട്ടും പ്രസ്ഥാനങ്ങള്‍ക്ക് അതീതനായി , സ്വയം ഒരു പ്രസ്ഥാനമായി മാറിയ കുഞ്ഞുണ്ണിയുടെ കുറുംകവിതകള്‍ ഇന്നും മലയാളിമനസ്സുകളില്‍ മിഴിവോടെ നിറഞ്ഞുനില്ക്കുന്നു.

കുഞ്ഞായിട്ടു രമിക്കാനും കുഞ്ഞുങ്ങള്‍ക്ക്‌ രസിക്കുന്ന കവിയായിട്ടു മരിക്കാനും ആഗ്രഹിച്ച കുഞ്ഞുണ്ണിയെ കുട്ടിക്കവിയായും കുട്ടികളുടെ കവിയായുമാണ് നാം ഹൃദയത്തിലേറ്റിയത്. കുഞ്ഞുണ്ണിക്കവിതകളിലെ മഹത്തായ ആശയപ്രപഞ്ചവും ദര്‍ശനഗരിമയും വേണ്ടവണ്ണം ഉള്‍ക്കൊള്ളുവാന്‍ മലയാണ്മയ്ക്ക്‌ കഴിഞ്ഞിട്ടില്ല.

പുകഴ്ത്തലുകള്‍ക്കും ഇകഴ്ത്തലുകള്‍ക്കും വശഗനാകാതിരുന്ന കുഞ്ഞുണ്ണിക്ക് സുദൃഢമായ ജീവിതവീക്ഷണമുണ്ടായിരുന്നു.
"ഇത് ഞാനെന്നൊരൊറ്റവര
ഇതിലെനിക്കെന്നെ എഴുതാമെന്റെ
കൈപ്പടയില്‍ത്തന്നെ
ഒരു സമാന്തരവര വന്നിതൊരിരട്ട വരയായാല്‍
പിന്നെ വെറും കോപ്പിയെഴുത്തുതന്നെയെന്റെയും ഗതി" എന്നെഴുതിയ കവിക്ക്‌ കവിതയും ജീവിതവും വെറും കോപ്പിയെഴുത്തായിരുന്നില്ല. അദ്ദേഹത്തിന്റെ കാവ്യലോകം തനതുസങ്കല്പത്തില്‍ അധിഷ്ഠിതമായിരുന്നു. തനതുശൈലിയിലുള്ള കാവ്യരചന ഒരു മാറാശീലമാക്കിയ കവി താന്‍ സ്വയംമെനഞ്ഞെടുത്ത കാവ്യപ്രസ്ഥാനത്തിന്റെ പ്രജാപതിയായിമാറിയിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മറിച്ച് ആ കാവ്യലോകത്തില്‍ യഥേഷ്ടം സഞ്ചരിച്ച് മഹത്തായ ആ കാവ്യപാരമ്പര്യത്തിന്റെ നിയന്താവായിത്തീരുകയാണ് ചെയ്തത്. പക്ഷെ, കവിതയിലും ജീവിതത്തിലും ഒട്ടുംതന്നെ വര്‍ണ്ണപ്പൊലിമകളില്ലാതിരുന്ന ഈ കവിയെ സാഹിത്യലോകം ഒരുപാടൊന്നും കൊണ്ടാടിയുമില്ല.

"ആയിരം കൊല്ലം കൂടിക്കഴിഞ്ഞാ-
ലെനിക്കായിരത്തറുപത്താറു വയസ്സാം
അല്ലാതൊരു ചുക്കുമീ ലോകത്തിനു സംഭവിക്കുകയില്ല"- എന്ന സത്യം എന്നേയറിഞ്ഞ് അഹംബോധം വെടിഞ്ഞ് വിനയാന്വിതനായി ഒരു മനുഷ്യായുസ്സു ജീവിച്ചുതീര്‍ത്ത കവിക്ക്‌ പേരിലും പെരുമയിലും രതി തെല്ലുമുണ്ടായിരുന്നില്ല. രതിയൊക്കെയും കവിതയോടായിരുന്നു.

കവിതയുടെ ആദിമ സ്രോതസ്സിന്റെ സമൃദ്ധിയില്‍ നിന്ന് ഓജസ്സുള്‍ക്കൊണ്ടു പഴഞ്ചോല്ലുകളു ടെയും കടങ്കഥകളു ടെയും തനിമയും ലാളിത്യവും ഹൃദയത്തിലാവാഹിച്ച കുഞ്ഞുണ്ണി യുടെ കുറുംകവിതകളില്‍ ആശയങ്ങളുടെ ആകാശം തന്നെയുണ്ട് .

' ഒരു പൂവില്‍ ഒരു പുഴുവില്‍

ഒരു പുണ്യ പുരാതന ഭാവത്തില്‍

ഒരു പുരുഷായുസ്സു കഴിക്കാം

വേണ്ടതുപോലെയിറങ്ങിയിരുന്നാല്‍

എന്തിനു വിഷയമനേകം ?'

എന്ന് ആരാഞ്ഞ കവിയുടെ കവിതകളില്‍ വേണ്ടതുപോലെയിറങ്ങിയിരിക്കുന്നവര്‍ക്കേ ആശയ ത്തിന്റെ ഗരിമയും ദര്ശനത്തിന്റെ സാര്‍വലൌകികതയും ബോധ്യമാവുകയുള്ളൂ .പ്രപഞ്ച വിസ്മയങ്ങളില്‍ ,വിചിത്ര ഭാവനകള്‍ ചേര്‍ത്തു ,ഉറുമ്പിന്‍ തലയാനയ്ക്കും ആനത്തല ഉറുമ്ബിനുമൊക്കെ മാറ്റിവച്ചു വരികളിലാക്കി രസിച്ചു കടന്നുപോയ കുഞ്ഞുണ്ണിയുടെ കുട്ടിത്തമാണ് നമ്മെ എപ്പോഴും അദ്ദേഹത്തോടടുപ്പിച്ചു നിര്‍ത്തിയിരുന്നത് .വിരുദ്ധോക്തികളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും കുഞ്ഞുണ്ണിക്കവിതകളിലെ അടിയൊഴുക്കുകളായിരുന്നു .നിരവധി അസംബന്ധ കവിത കളും അദ്ദേഹത്തിന്റെതായിട്ടുണ്ട് .അവ നിരര്‍ത്ഥകങ്ങളായ തോന്ന്യാക്ഷരങ്ങളാണെന്നേ ഒറ്റ വായനയില്‍ തോന്നുകയുള്ളൂ .വരികളിലേയ്ക്ക് ആഴ്ന്നിറങ്ങു മ്പോ ഴാണ് അര്‍ത്ഥസമ്പു ഷ്ടങ്ങളായ ആ ശയങ്ങളിലേയ്ക്കുള്ള നെടുമ്പാലങ്ങളാണിവയെന്ന സത്യം അനുവാചകന് തെളിഞ്ഞു കിട്ടുക.

വെയിലും മഴയും

വെയിലും മഴയും

കുഞ്ഞിക്കുറുക്കന്റെ കല്യാണം

കുഞ്ഞിക്കുറുക്കന്റെ കല്യാണത്തിനു

വെയിലോണ്ടല്ലോ ചോറ്

മഴ കൊണ്ടല്ലോ ചാറ് ...

എന്നിങ്ങനെ യു ള്ള കുഞ്ഞുണ്ണി ക്കവിതകള്‍ എഴുതിയും ചൊല്ലിയും ആടിപ്പാടി രസിച്ചിരുന്ന കുട്ടിക്കവി തന്നെയാണ്

'വാക്കൊതുക്കുന്നോനൂക്കന്‍ '

'വാക്കിനോളം തൂക്കമില്ലീയൂക്കന്‍ ഭൂമിക്കു പോലുമേ '

'അമ്മിഞ്ഞപ്പാലിന്‍ പരപ്പാണീയാകാശം '

എന്നെല്ലാമുള്ള ആപ്തവാക്യ സദൃശമായ തൂക്കമു ള്ള വരികള്‍ കൊണ്ടു ഊക്കു കാട്ടിയത് .വേള പാടുകലായി ഉ റ ന്നൊ ഴു കിയ കുഞ്ഞുണ്ണി ക്ക വിതകള്‍ കേവലം കുട്ടിക്കവിതകള്‍ മാത്ര മായി രുന്നില്ല.അവ അത്യുദാത്തമായ ആധ്യാത്മിക ചിന്തക ളുടെ ഉറവിടം കൂടിയാണെന്ന സത്യത്തെ നാമാരും വേണ്ടത്ര ഗൌനിച്ചിട്ടില്ല.

എഴുതച്ചനില്‍ നിന്നും പൂന്താനത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാ ണ് തന്റെ ആത്മീയ ദര് ശ ന ത്തിന് കവി അടിത്തറയിട്ടിരുന്നത് .അനുകരിച്ചു ,അനുസരിച്ച് ,സ്വയം സരിച്ച ഈ കവി പുംഗ വന്റെ തൂലിക ത്തുമ്പില്‍ നിന്നും പിറന്നു വീണത്‌ ഉപനിഷത്തുക്കളെ പ്പോലും അതിശയിക്കുന്ന 'കുഞ്ഞുണ്ണി ത്തു 'കളാണ് .(കവിയുടെ ഒരു സുഹൃത്ത് ചില വരികളെ കുഞ്ഞുന്ന്യു പനിഷത്തെന്നു വിശേഷിപ്പിച്ചപ്പോള്‍ ' ഉപയും 'നിഷയും ' കളഞ്ഞു 'കുഞ്ഞുണ്ണിത്ത് ' എന്നാക്കിക്കൊള്ളാന്‍ കവി പറഞ്ഞതായി 'എന്നിലൂടെ 'യില്‍ പരാമര്‍ശിക്കുന്നുണ്ട് .)

ഭൌതിക ജീവിത പരിതോവസ്ഥകളില്‍ നിന്നുകൊണ്ട് ആധ്യാത്മികതയുടെ
ഔന്നത്യത്തിലേക്ക് കാല്‍ വച്ചു കയറുവാനുള്ള കരുത്ത് 'കുഞ്ഞുണ്ണിത്തുകള്‍ ' പകര്‍ന്നു തരുന്നുണ്ട്.ഭക്തി,ജ്ഞാനം ,കര്‍മം തുടങ്ങി ആദ്ധ്യാത്മികതയില്‍ പരാമര്‍ശ വിഷയമാകുന്ന സമസ്ത മേഖലകളും അനാവരണം ചെയ്യുന്ന കുഞ്ഞുന്നിത്തുകള്‍ ധാരാളമുണ്ട് .കിഴവമൊഴി ,മൊഴിമുത്തുകള്‍ എന്നീ കൃതികള്‍ കുഞ്ഞുണ്ണി ത്തുകളുടെ സമാഹാരം തന്നെയാണ്.നാടന്‍ വലപ്പാടന്‍ മലയാളത്തില്‍ ഈ മഹാ പ്രപഞ്ചത്തെ വായിച്ചെടുത്ത കുഞ്ഞുണ്ണി യുടെ കുറും കവിതകളിലെ വിഷയ വൈവിധ്യവും ശ്രദ്ധിക്കേണ്ടത് തന്നെ .

ജീവിതത്തിനു മരണത്തെ ഒന്നും പടിപ്പിക്കാനാവില്ലെന്നും മരണം ജീവിതത്തെ പലതും പഠിപ്പിക്കുമെന്നും പറഞ്ഞു തന്ന കവി സ്വന്തം മരണത്തിലൂടെ ശുദ്ധ ശൂന്യതയെന്തെന്നു നമ്മെ അറിയിച്ചു തന്നു . കോടക്കാറിന് കൈവിരല്‍ കൊടുക്കാതെ കാലത്തിന്നാലിലയില്‍കാ ലിന്‍ വിരലും കുടിച്ചു കിടന്ന കുഞ്ഞുണ്ണിക്കവിയെ കാലം എന്നേയ്ക്കുമായി ഉറക്കിക്കിടത്തി.എങ്കിലും

'ശവമായിട്ടുറങ്ങു ന്നോന്‍

ശിവനായിട്ടുണര്‍ന്നിടും '

എന്ന് ചൊല്ലിയ കുഞ്ഞുണ്ണി , ശബ്ദത്തിന്‍ സ്പര്‍ശം പോലെ ,സ്പര്‍ശത്തിന്‍ രൂപം പോലെ,രൂപത്തിന്‍ രസം പോലെ,രസത്തിന്‍ ഗന്ധം പോലെ..........കവിതയില്‍ പുനര്‍ജനിക്കുന്നു.

Subscribe Tharjani |
Submitted by RAJESH (not verified) on Fri, 2012-06-08 15:56.

good write up,

Submitted by jayashankar.n (not verified) on Fri, 2012-08-10 23:28.

നന്നായണ്ട്..ടീച്ചര്‍......ഇനിയും.........