തര്‍ജ്ജനി

സപ്ന അനു ജോര്‍ജ്ജ്

ഇ മെയില്‍: sapna_george@hotmail.com

Visit Home Page ...

ലേഖനം

"മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേയ്ക്കു നീ പിന്തിരിയും"

എളിമയുടേയും പാഠങ്ങൾ ശിഷ്യർക്കു പകർന്നു നൽകിയ പെസഹായുടെ ഓർമ്മയാചരണമാണ് പെസഹാ വ്യാഴ്ച. ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ക്രിസ്തുപകർന്നു നൽകിയ ശൂന്യവൽക്കരണത്തിന്റെ പാഠങ്ങൾ ആധുനിക തലമുറയ്ക്ക് ഇന്ന് അന്യമാകുകയാണ്. വലിയവനാകാൻ ആഗ്രഹിക്കുന്നവർ ചെറുതാകണമെന്ന വലിയ സന്ദേശം, ഒപ്പം സഹവര്‍ത്തിത്വത്തിന്റെയും ,ക്ഷമയുടെയും പാഠം തന്റെ ജീവിതം കൊണ്ട്, ക്രിസ്തു വരച്ചുകാട്ടി. പീഡാനുഭവ സ്മരണകളിലൂടെ ഈ ആഴ്ച നടന്നുനീങ്ങുന്ന ലോകത്തിനു ക്രിസ്തു ജീവിതം മാതൃകയാകട്ടെ.

അനുദിന ജീവിതത്തിലെ സാഹോദര്യത്തിന്‍റെയും പരസ്പരഅനുവര്‍ത്തിത്വത്തിന്‍റേയും സന്ദേശമാണ് ക്രിസ്തുവിന്‍റെ ജീവിതം. പീഡാനുഭവത്തെ ധ്യാനിക്കുന്ന വിശുദ്ധവാരംവരെ നീളുന്ന തപസ്സിന്‍റെ നാല്‍‌പതു ദിനങ്ങളില്‍ ഈ സന്ദേശത്തെ ധ്യാനിക്കാനാണ്‍ ഈവര്‍ഷത്തെ ഈസ്റ്ററിനു ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ നല്കിയ സന്ദേശം.ജീവിതത്തിന്‍റെ വിലപ്പെട്ട നാളുകളില്‍ ദൈവസ്നേഹത്താല്‍ പ്രേരിതരായി സ്വന്തം ജീവിത്തിനു പുതിയ ഒരു പുറംചട്ടയും മനസ്സിനുള്ളിലൂടെ ,സഹോദരങ്ങളെ നന്മയിലേക്കു നയിക്കാനുള്ള ഒരു ഉത്തരവാദിത്വത്തിന്റെ ചെങ്കോല്‍ ഉയര്‍ത്തിക്കൊണ്ട് ക്രിസ്തീയരായ നമ്മള്‍ ഏറ്റെടുക്കുന്നതാണ് ഏറ്റവും മഹത്തായ കൃത്യമെന്ന് നോമ്പുകാല സന്ദേശത്തില്‍ പാപ്പാ അനുസ്മരിപ്പിക്കുന്നു. പരസ്പരസ്നേഹത്തിന്റെ ഇല്ലായ്മയാണ്‍ ലോകത്തിന്‍റെ ഏറ്റവും വലിയ സഹനമെന്നും, തിന്മയുടെ തിഷ്ണത മനസ്സിലാക്കി, പാരസ്പരസ്നേഹ മനോഭാവത്തോടെ അതിനെതിരെ പോരാടണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

വ്യക്തികളുടെ മഹിമയും ,പ്രശസ്തിയും മനുഷ്യമനുസ്സുകളെ മൊത്തമായി കീഴ്പ്പെടുത്തിയിരിക്കുന്ന ഈ ലോകത്ത് പരസ്പരം തെറ്റുതിരുത്തി, സഹായിക്കാനും സ്നേഹഭാവത്തോടെ ജീവിക്കുവാനും നാം സമയം കണ്ടെത്തെണം എന്നുള്ള ഉപദേശങ്ങള്‍ നാം സ്വയം ജീവിതത്തില്‍ അനുവര്‍ത്തിക്കണം. കുടുംബത്തില്‍ സഹോദരസ്നേഹം പരസ്പരം കൊടുത്ത്, ഒരാള്‍ മറ്റൊരാളുടെ കാവല്‍ക്കാരനായി ജീവിക്കാന്‍ നമ്മള്‍ ശ്രമിക്കണം. മനസ്സുകൊണ്ട് ദുര്‍ബലരായ നമ്മെ ബലപ്പെടുത്തുവാന്‍ മറ്റുള്ളവരെ അനുവദിക്കുക, അതിനായി നമ്മുടെ മനസ്സുകളെ ദൈവസനേഹത്താല്‍ തുറക്കുക.

യേശുദേവന്‍ തന്റെ ജീവിതം സ്നേഹത്തിന്റെയും ക്ഷമയുടെയും സാഹോദര്യത്തിന്റെ പര്യായമായി സാക്ഷ്യപ്പെടുത്തുന്നു. വേണമെങ്കില്‍ കുരിശു മരണത്തില്‍ നിന്നും നിഷ്പ്രയാസമായി രക്ഷപെടാമായിരുന്നു എങ്കിലും ,ആ പീഡനം സ്വയം ഏറ്റുവാങ്ങി, മരണം തനിക്കു നിസ്സാരമാണെന്നു കാണിച്ചു കൊടുത്തുകൊണ്ട് ജീവതത്തിലേക്ക്‌ തിരിച്ചെത്തുകയും ചെയ്തു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് എല്ലാ ക്രിസ്ത്യാനികളും വിശ്വസിക്കുന്നു. എന്നാല്‍ യേശുക്രിസ്തുവിന്റെ ജീവിതത്തെ സ്വന്തം ജീവിതമായി എത്രപേര്‍ താരതമ്യം ചെയ്തു ജീവിക്കുന്നു എന്ന് അറിയില്ല!

വിജയം ഇല്ലാതെ എന്ത് ജീവിതം? തോല്‍വിയെക്കാള്‍ നല്ലത് സ്വയം ഇല്ലാതാക്കുകയാണ് എന്ന് കരുതി ജീവനോടുക്കുന്നവരുമുണ്ട്. സ്വയം ശൂന്യനാക്കിയ ഒരു ജ്ഞാനിയുംചിന്തകനും ആയിരുന്നു യേശുക്രിസ്തു. കഴുതപ്പുറത്ത് സഞ്ചരിക്കുക,ശിഷ്യരുടെ കാലു കഴുകുക,ചാട്ടവാറടി ഏല്‍ക്കുക ഇങ്ങിനെ സ്വയം ഇല്ലാതാക്കിക്കൊണ്ട്, ക്ഷമയും സഹനശക്തിയും മനുഷ്യര്‍ക്ക് സാധ്യമാണെന്ന് ക്രിസ്തു പഠിപ്പിച്ചു. തോല്‍വി സമ്മതിക്കുക,പരാജയം ഏറ്റുവാങ്ങുക,മരണം സ്വീകരിക്കുക ഇവയെല്ലാം സാധാരണ മനുഷ്യരുടെ മനസ്സിന്‍ അതീതമാണ്. യേശുക്രിസ്തു ചാട്ടവാറടി മുള്‍ക്കിരീടം എല്ലാം സ്വയം ഏറ്റുവാങ്ങുകയായിരുന്നു മനുഷ്യനു വേണ്ടി.ഇന്ന് ഉദാഹരണമായി ഘോരഘോരം വാദിച്ചു സ്ഥാപിക്കാനല്ലാതെ,സ്വന്തം ജീവിതം ഉദാഹരണമാക്കാന്‍ എത്രപേര്‍ക്കു സാധിക്കുന്നു ആരും ശ്രദ്ധിക്കാറും ഇല്ല.

ക്രിസ്തുവിന്റെ പേരില്‍ ആയിരക്കണക്കിന് ഉള്ള സഭകളും പ്രസ്ഥാനങ്ങളും പണത്തിനുവേണ്ടി ഒത്തൊരുമിക്കുന്നു.പരസ്പരം സ്നേഹിക്കാന്‍ ആണ് ക്രിസ്തു പറഞ്ഞിരിക്കുന്നതെന്കിലും അന്വോന്യം കടിപിടി കൂടുന്ന സഭകള്‍ തമ്മില്‍ വാക്കു തര്‍ക്കങ്ങളും ദേഷ്യവും നിലനില്‍ക്കുന്നു.സഭകളായി വളരുമ്പോള്‍ എല്ലാവരുടെയും ലക്ഷ്യം പണവും,പ്രശസ്തിയും മാത്രമല്ലെ എന്നു തീര്‍ത്തും പറയാവുന്ന സ്ഥിതിഗതി. ക്രിസ്തുവിന്റെ പേരില്‍ സമ്പാദിക്കുന്ന കോടികള്‍ എത്രജീവിതങ്ങള്‍ക്ക് തുണയാകുന്നു എന്നും ആരും തിരക്കാറില്ല.വേദനകളും,പ്രയാസങ്ങളും,തോല്‍വികളും സ്വയം ഉള്‍ക്കൊള്ലുക എന്നതാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന പാഠം.ജീവിതത്തിന്റെ അനുഭവങ്ങളാല്‍ സാക്ഷ്യം പറയുന്ന ഈ മലയാളം ബ്ലൊഗറായ ബൈജൂസിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ… ക്രിസ്തുവിന്റെ സഹനത്തോട് അനുരൂപനാവാൻ ശ്രമിച്ചപ്പോൾ ഞാനനുഭവിച്ച തീവ്രമായ കാൽവേദന അത്ഭുതകരമാംവിധം വിട്ടുമാറി എന്നതായിരുന്നു ആ കുറിപ്പിലെ രത്നച്ചുരുക്കം“.ആ അനുഭവത്തോടെ ക്രിസ്തുമതത്തോടുള്ള എന്റെ വീക്ഷണം തന്നെ മാറിപ്പോയി എന്നതാണ് സത്യം.ക്രിസ്തുവിന്റെ ജനനം,പീഡാനുഭവം,കുരിശുമരണം എന്നിവയെ സംശയദൃഷ്ടിയോടെ സമീപിക്കുകയും, അവ തീർത്തും അപ്രസക്തമാണെന്ന് വിശ്വസിക്കുകയും ചെയ്ത ഒരു ക്രിസ്ത്യാനിയായിരുന്നു ഞാൻ, ഒരു പരിധിവരെ“ എന്ന് ബൈജു സാക്ഷ്യപ്പെടുത്തുന്നു.

യേശു ക്രിസ്തുവിന്റെ അന്ത്യ മൊഴികളിലും, അദ്ദേഹം സ്വയം നമ്മുക്കുവേണ്ടി പിതാവിനോടപേക്ഷിക്കുന്നു….. ലൂക്കാ: 23:34 -പിതാവേ ഇവരോട് ക്ഷമിക്കേണമേ। എന്തുകൊണ്ടെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. (ഓരോ പ്രവൃത്തി ചെയ്യുമ്പോഴും എന്താണ് ചെയ്യുന്നത്, എന്തിനാണ് ചെയ്യുന്നത് എന്നാ ബോധ്യം ഉണ്ടായിരിക്കണം)

Subscribe Tharjani |
Submitted by Dr. Anthony Deign (not verified) on Mon, 2012-04-09 17:43.

ക്രിസ്ത്വനുകരണം എന്നാല്‍ സഹനത്തില്‍ പങ്കുചേരലാണ്. സ്വന്തം കുരിശുകളെ, വേദനകളെ ക്രിസ്തുവിന് അനുരൂപമായി സഹിക്കുമ്പോള്‍ മാറാരോഗങ്ങളില്‍ നിന്നുവരെ മോചനം ലഭിക്കുന്നത് സ്വാഭാവികതയാണ്.
(ലേഖനം നന്നായിരിക്കുന്നു സപ്ന)

Submitted by കുഞ്ഞൂസ് (Kunjuss) (not verified) on Mon, 2012-04-09 18:54.

ജീവിതം ആരെയും ബോദ്ധ്യപ്പെടുത്താനോ പ്രദര്‍ശിപ്പിച്ചു കാണിക്കാനോ ഉള്ളതല്ല. അത് വളരെ സ്വഭാവികമായി ജീവിക്കാനുള്ളതാണ്. അതിലൂടെ ഊറി വരുന്ന ആനന്ദം അമൃതാനുഭവമാണ്. ഈ അമൃതാനുഭവത്തിനപ്പുറം ഒന്നും തിരയേണ്ടതായിട്ടില്ല. ആനന്ദം പുറത്ത് തിരയുന്നവര്‍ക്കാണ് അംഗീകാരവും പുരസ്കാരവും ആവശ്യമായി വരുന്നത്. പരസ്പരം മത്സരിക്കുന്ന ഇത്രയേറെ സഭകള്‍ എന്തിനെന്നു പോലും മനസിലാകുന്നില്ല....

ഈ നല്ല കുറിപ്പിന്, ഓര്‍മപ്പെടുത്തലിന് ആശംസകള്‍ സപ്നാ...

Submitted by Sapna Anu B.Geroge (not verified) on Thu, 2012-04-12 10:03.

Thanks Deign

Submitted by Sapna Anu B.Geroge (not verified) on Thu, 2012-04-12 10:04.

Thanks kunjuus for reading it.

Submitted by Jossy Varkey (not verified) on Wed, 2012-04-25 10:42.

ക്രിസ്തുവിനോട് കൂടി മരിക്കാന്‍ സാധിക്കുന്നവര്‍ക്ക് മാത്രമേ അവനോടു കൂടി ഉയിര്‍ക്കാന്‍ സാധിക്കൂ. നാമെല്ലാം ഉയിര്‍പ്പ് മാത്രം കൊതിക്കുന്നവരാണ്‌.

Submitted by Jossy Varkey (not verified) on Thu, 2012-04-26 11:11.

കൃഷ്ണാ, നല്‍കുക ദുഃഖം ഇനിയും എന്ന് പറയുന്ന കുന്തീ ദേവിയുടെ മുഖം ഓര്‍മ്മ വരുന്നു,