തര്‍ജ്ജനി

ബാലകൃഷ്ണന്‍ മൊകേരി

ഹരിത,
നിടുമ്പ്രം,
പോസ്റ്റ്‌ ചൊക്ലി-670672,
തലശ്ശേരി, കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

കല്ല്‌

ഭാവത്തിന്‍ പരകോടിയില്‍
ബുദ്ധിയുണര്‍ന്ന കല്ല്‌
ഇപ്രകാരം ചിന്തിച്ചു:
അനന്തകാലമായി ഞാന്‍
ചീറിപ്പാഞ്ഞുകൊണ്ടേയിരിക്കുന്നു
എറിയുന്ന കൈയും
തറയുന്ന നെഞ്ചും മാറിമാറി
തരവും തഞ്ചവും പോലെ
കല്ലാളിയുടെ നിറവുമായി
ഒളിഞ്ഞും തെളിഞ്ഞുമങ്ങനെ....
ഇനിയിതു വയ്യ ഞാന്‍
സ്വയം വിരമിക്കുകയാണ്‌
ആരാന്റെ കൈകള്‍ക്ക്‌
ഊക്കു പകരാന്‍
ഇനി വയ്യതെ‍
ഇങ്ങനെ ചിന്തിച്ചവാറെ,
ചീറിപ്പായുന്ന കല്ല്‌
ആകാശത്തിലലിഞ്ഞു
കല്ലു പോയപ്പോള്‍ മണ്ണുപോയി
മണ്ണുപോയപ്പോള്‍
നില്ക്കക്കള്ളിയില്ലാതെ
പൊണ്ണന്മാരെല്ലാം
അനാദിധൂളിയായി
പറന്നുംപോയി

Subscribe Tharjani |
Submitted by muralidharan V (not verified) on Sun, 2012-04-08 23:24.

കല്ലൊരു വല്ലാത്ത ബിംബം തന്നെ .......അതിന് സ്വയം തീരുമാനശേഷിവന്നാല്‍ കാര്യം അവതാളത്തിലാകും, അല്ലേ... nice done....!!

Submitted by bkmokeri (not verified) on Wed, 2012-04-11 19:44.

Thanks