തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

കാഴ്ച

കരഞ്ഞുകരഞ്ഞു തളര്‍ന്നകുഞ്ഞ്
അമ്മിഞ്ഞ പോലെ കുടിച്ചു -
കഞ്ഞിവെള്ളം
ഉറുഞ്ചിക്കുടിക്കാന്‍ പാകത്തില്‍
തള്ളവിരല്‍ വായിലേക്കുവെച്ചു
ഒക്കത്ത് തട്ടിനടന്നു
പാപ്പാത്തി പോലൊരേച്ചി
വെയിലിന്റെ വക്കത്തുനിന്ന്
തണലിന്റെ ഓരത്തില്‍
പറങ്കിമാന്തൊട്ടിലില്‍
താളത്തില്‍ താരാട്ടി
കാറിക്കരയുന്ന കുഞ്ഞിനെ.
പൊന്നീച്ചപാറുന്ന
പൊള്ളുന്ന വെയിലില്‍
കണ്ണുംനട്ടു കാത്തിരുന്നു അമ്മയെ .
മയ്യല്‍ എത്തുമ്പോള്‍
മെയ്യാകെ ചെളിയുമായി
മുഷിയാത്ത മുഖവുമായി
പാഞ്ഞെത്തുമമ്മ.
പിന്നെ ഒരു പൂരമാണ്‌
പാപ്പാത്തിയെപ്പോലെ
പാറിനടക്കും ഏച്ചി
അമ്മയുടെ മാറില്‍
പറ്റിച്ചേര്‍ന്നു കിടന്നു
പിഞ്ഞിത്തുടങ്ങിയ കുപ്പായം
ഇനിയെങ്ങും വിടില്ലെന്ന്
മുറുക്കിപിടിക്കും വാവ

--------------------------------
മയ്യല്=സന്ധ്യ

Subscribe Tharjani |