തര്‍ജ്ജനി

കെ. വി.സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

അഹം സ്വാഹ ...!!

ഒരു വാക്കും നോക്കും ഒറ്റച്ചരടില്‍
കോര്‍ത്തെന്റെ ആത്മാവിനെ
മടക്കിത്തരാത്തതെന്തേ ... ?

വാക്കിന്‍ ഇന്ദ്രനീലം കടഞ്ഞ്
മിന്നല്‍പ്പിണരുപോലുള്ളിലാളിയെടുത്തെന്റെ
സൂര്യനെയെന്തേ ...?!

നീലിമയുടെ അപാരതയില്‍നിന്നു്
നിലാവിന്റെ ഒരിറ്റ് കണ്ണീര്‍കൊണ്ടെന്റെ
രാവുണര്‍ത്തിയതെന്തേ..?!

എന്തേ ..!! അഗാധമാം പ്രണയപരകോടിതന്‍
പടിയേറ്റങ്ങള്‍ താണ്ടി നാം, വീണ്ടും
നിശ്ചലരാവുന്നു...?!

താങ്ങന്‍ വയ്യെനിക്കീ മൂകത.
അന്തര്യാമിയായി, ജ്വാലയായ് ഹവിസ്സിലൊടുങ്ങും
മുമ്പെന്നെ മടക്കിവിളിക്കുക...
അഹം സ്വാഹ..!!

Subscribe Tharjani |
Submitted by muralidharan V (not verified) on Sun, 2012-04-08 23:21.

എന്തേ ..!! അഗാധമാം പ്രണയപരകോടിതന്‍
പടിയേറ്റങ്ങള്‍ താണ്ടി നാം, വീണ്ടും
നിശ്ചലരാവുന്നു...?!

വിഷയം പറഞ്ഞും കേട്ടും മടുത്തതെങ്കിലും അവതരണം മനോഹരമായി...