തര്‍ജ്ജനി

ശ്രീകല. കെ. വി

ശിവം,
കന്നിമേല്‍.A.
കിളികൊല്ലൂര്‍
കൊല്ലം.
പിന്‍: 691 004
ബ്ലോഗ്: http://www.marampeyyunnu.blogspot.com

Visit Home Page ...

കവിത

രൂപാന്തരപ്രാപ്തി

പൂവുകള്‍ എല്ലാം അതീവസുന്ദരികളും
മനമയക്കുന്നവരും
വഴിയാത്രക്കരുടെ ശ്രദ്ധ
... തിരിക്കുന്നവരും
ആണെന്ന് പരാതി.

കായ്കനികള്‍, തണല്‍, തടി
എന്നിവ ആവശ്യമുള്ളതിനാല്‍
വേരോടെ വെട്ടിനശിപ്പിക്കണ്ടാ
എന്നു നാട്ടുകൂട്ടം.

പകരം,
എല്ലാപ്പൂക്കള്‍ക്കും ഉടയാട നിര്‍ബ്ബന്ധമാക്കി.

വണ്ടുകള്‍ക്കുള്ള വഴികളില്‍
കറുത്തനിറം പൂശാനും
പൂമ്പൊടിയുള്ള ഭാഗങ്ങള്‍
അടയ്ക്കുവാനും വിധിയായി

അങ്ങിനെ
ശലഭങ്ങള്‍ ചിറകുകള്‍ഉപേക്ഷിച്ച പുഴുക്കളും
വണ്ടുകള്‍ ഇഴജന്തുക്കളുമായി
പൂവുകളെ
ഇരുണ്ട നിലവറകളില്‍ പ്രാപിക്കുവാന്‍
തീരുമാനിച്ചു.

പിന്നീട് വസ്ത്രങ്ങളുടെ
ഭാരം കൊണ്ട് കാലം ചെയ്ത
പൂക്കളുടെ കാലുകള്‍
മണ്ണില്‍ തൊട്ടപ്പോള്‍
ഇലജീവിതങ്ങള്‍ പാതിരികളായി
ആകാശത്തെയ്ക്കു കൂര്‍ത്തുനിന്നു
പ്രാര്‍ത്ഥിച്ചു.

Subscribe Tharjani |
Submitted by muralidharan (not verified) on Sun, 2012-04-08 23:17.

“എന്നിവ ആവശ്യമുള്ളതിനാല്‍“ ഇത്തരം പ്രയോഗങ്ങള്‍ കവിതയുടെ സ്വത:സിദ്ധമായ ഒഴുക്കിനെയും അനായാസതയെയും ചെറുതായി ബാധിക്കുന്നുവെങ്കിലും രചനയുടെ അര്‍ത്ഥപരികല്പനകള്‍ വായനക്കാര്‍ക്ക് ഗ്രാഹ്യമാവുംവിധംതന്നെ നന്നായി അവതരിപ്പിച്ചു... അഭിനന്ദനം...