തര്‍ജ്ജനി

കെ. വി. സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

ഇമശലഭങ്ങള്‍

മിഴിഞ്ഞുരുകും
ചെരാതിന്‍ ചിരി.
പൂക്കളായി, കടലാസുതുമ്പികളായി
ഒഴുകും സ്നേഹപ്രഭ.
ഇമശലഭങ്ങളല്ലേ നാം,
ഒരേ പോല്‍ തുറന്നടയുന്ന
ച്ചിറകുകളുള്ളവ.
ഉള്ളിലടയ്ക്കാന്‍, ലാവ പ്രണയമൂട്ടാന്‍
ചുംബനനാരുകള്‍, കെട്ടിയമര്‍ന്നു
മനുഷ്യജന്മങ്ങളായി കുതിക്കുന്നു
പ്രണയക്കൂട്ടില്‍ നിന്നും
ഇമശലഭങ്ങളായി
ജന്മാന്തരം...

Subscribe Tharjani |