തര്‍ജ്ജനി

ഗീത രാജന്‍

Geetha Rajan
1490 Brant Avenue
Holly Hill
SC.29059
USA
ഫോണ്‍: 001-803-829-8200

ഇ മെയില്‍ : geethacr2007@gmail.com
ബ്ലോഗ് : http://geetha-geetham.blogspot.com

Visit Home Page ...

കവിത

അലങ്കാരവൃക്ഷം

സ്വീകരണ മുറിയുടെ മൂലയില്‍
ചിത്രപ്പണികള്‍ കൊണ്ടലങ്കരിച്ച
ചട്ടിയൊന്നില്‍ പ്രതിഷ്ടിച്ചു വച്ചിട്ടുണ്ട്
പച്ച നിറഞ്ഞൊരു സ്വാതന്ത്ര്യത്തെ !!

കണ്ണാടിമാളികയിലെ
നിഷേധങ്ങളുടെ ചതുപ്പില്‍
പതുങ്ങിക്കിടന്നു സ്വപ്നം കാണുന്നുണ്ട്
നനവുകളിലേക്ക് പടരും വേരിനെ
ഇലയില്‍ ചുംബിച്ചും കൊമ്പ് കോര്‍ത്തും
പ്രണയം പങ്കുവക്കും വന്മരത്തെ
മധുരം നുകരും പകല്‍വെളിച്ചത്തെ
നെഞ്ചോടു ചേര്‍ത്തുപുണരും
നിലാവിനെ!!

കണ്ണുകൊണ്ടുഴിയുന്നുണ്ട്
തൊട്ടു നോക്കുന്നുണ്ട്
വാക്കുകള്‍ കൊണ്ടൊരു ചൂണ്ട
കോര്‍ക്കുന്നുണ്ടതിനെ
വന്നുപോകും അതിഥികള്‍ !!

അപ്പോഴും ചിരിച്ചു തലയാട്ടി
അരുതുകളുടെ കുറിപ്പടിയില്‍
അണിഞ്ഞൊരുങ്ങി നില്ക്കും
ഉയരങ്ങളിലേക്ക് പലമായ
ഭാര്യയെ പോലെ
അലങ്കരമായൊരു നിസ്സഹായത !!

Subscribe Tharjani |
Submitted by Abhilash (not verified) on Sun, 2012-03-11 05:53.

പെണ്ണിന്റെ നിസഹായത..അലങ്കാരവൃക്ഷമായ് .!!
ഗീത രാജന്‍... അത്ഭുതപെടുത്തുന്നു
നിങ്ങളുടെ എഴുത്തിന്റെ വളര്‍ച്ച....!!
സന്തോഷവും...നന്നായി വരട്ടെ...എല്ലാ ഭാവുകങ്ങളും......