തര്‍ജ്ജനി

എന്‍. എം. സൂജീഷ്

ബ്ലോഗ്: www.sujeesh.blog.com
ഇ - മെയില്‍ : sujeeshnm92@gmail.com

Visit Home Page ...

കവിത

കാറ്റ്

കടല്‍ കരയിലേക്കെറിഞ്ഞ
വിയര്‍പ്പുഗന്ധമുള്ള കാറ്റ്
വിട്ടുകിട്ടിയ ശൂന്യതയിലൂടെ
ഇഴഞ്ഞലയുന്നു.

പരിമളം പൂശി
നടന്നു കുന്നവര്‍ക്ക്‌ പുറകെ
പറന്നുപോകുന്നു.

കാറ്റിന്‍ നിയമങ്ങളെ
കാറ്റില്‍പ്പറത്തി
വീട്ടിലിരിക്കുന്നവര്‍
കാറ്റിനെ പിടിച്ച് ഫാനാല്‍
കറക്കി വിശ്രമിക്കുന്നു.

വൈദ്യുതി നിലച്ചപ്പോള്‍
വീണുകിട്ടിയ സ്വാതന്ത്ര്യത്തില്‍
പുറത്തിറങ്ങുന്ന കാറ്റ്
വിയര്‍ക്കുന്ന ശരീരങ്ങള്‍
തേടിയലയുന്നു.

Subscribe Tharjani |