തര്‍ജ്ജനി

സംപ്രീത

ഇ മെയില്‍: sampreethakesavan@gmail.com

Visit Home Page ...

കവിത

പക്ഷങ്ങള്‍

ഒടുവില്‍ കയ്ക്കുന്നൊരീ
കാഞ്ഞിരമരത്തിന്‍റെ
തൊലി നക്കിനോക്കി നീ
നില്‍ക്കുന്നൂ തൊടിത്തുമ്പില്‍.

കായ്ക്കാത്ത നെല്ലിക്കൊമ്പില്‍
എത്രയോ പെയ്തൂ മഴ;
കാത്തുനീ കണക്കെല്ലാം
സൂക്ഷിക്കൂ വിരല്‍ത്തുമ്പില്‍.

മണ്ണിലേക്കൊട്ടിപ്പോയ
ദലത്തെ നോക്കി,
പച്ചവെള്ളത്തിന്‍ തണ്ടില്‍കൂടി
രാപ്പുഴു അരിക്കുമ്പോള്‍

പല പച്ചകള്‍ കണ്ണില്‍
കരടായ്‌ കുരുങ്ങുമ്പോള്‍
നന തോര്‍ത്തി നിന്‍ കൊമ്പില്‍
കുടയൂ നിന്‍ പക്ഷങ്ങള്‍.

Subscribe Tharjani |