തര്‍ജ്ജനി

ആനിസ് അനില ജോര്‍ജ്

മെയില്‍ : anilaanice@yahoo.com

Visit Home Page ...

കവിത

അവളെക്കുറിച്ച്

പറഞ്ഞെന്നു പറഞ്ഞു. ഇല്ല-
പറഞ്ഞില്ലെന്നും..
അന്ന് നിങ്ങള്‍ എഴുതിയ-
തത്രയും, ആ പാവം
പെണ്‍കിടാവിനെ കുറിച്ചല്ലേ ...?
പേരൊന്നു മാറ്റിയാല്‍,
പിറന്ന നാടൊന്നു മാറ്റിയാല്‍,
അവള്‍ അവളവളല്ലാ-
താകുമെന്നാണോ പറയുന്നത് ...?
അതെ, എനിക്കറിയാം...
നിങ്ങള്‍ കവികളെല്ലാം ഇങ്ങനെയാ
പറഞ്ഞെന്നു വരുത്തും
പിന്നീടത് ഒന്നും പറഞ്ഞില്ലെന്നാക്കും...
കള്ളക്കവികള്‍
പലരും വന്നെന്റെ നേര്‍ക്ക്‌ വിരല്‍ചൂണ്ടുന്നു
എന്തിന് കള്ളം പറയണം ...?
വാക്കുകള്‍ തുലിക തുമ്പിലൂടിറ്റിച്ച് അന്ന് എന്‍
മനസ്സൊരു ചിത്രം വരച്ചു
അതിനവളുടെ മുഖമാണെന്നു ഞാന്‍
അറിഞ്ഞതേയില്ല.
ഇന്നലെ ഞാനാ പദനിര്‍മ്മിതിയില്‍ ഒന്നു
കണ്ണോടിച്ചു, വെറുതെ
അത് സത്യമാണ്, അതിനവളുടെ മുഖമാണ്
അതിലാ നീലതടാകങ്ങളും ...

Subscribe Tharjani |