തര്‍ജ്ജനി

സാബു ശങ്കര്‍

ഇ മെയില്‍ : sabusankar@gmail.com

About

ഫോര്‍ട്ട് കൊച്ചിയില്‍ 1960ല്‍ ജനനം. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം. ആലുവ യു.സി കോളേജില്‍ പഠനം. കൊച്ചിയില്‍ നിന്ന് ITES നേടി.ചലച്ചിത്രകലയില്‍ പരിശീലനവും ചിത്രകലയുടെ ചരിത്രം സൌന്ദര്യശാസ്ത്രം എന്നിവയെക്കുറിച്ച് പഠനവും.

ചലച്ചിത്രരംഗത്ത് സഹസംവിധായകനായും ഫിലിം സൊസൈറ്റി സംഘാടകനായും പ്രവര്‍ത്തിച്ചു. എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, ഡിസൈനര്‍, എക്സപോര്‍ട്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വത്തിക്കാന്റെ ഔദ്യോഗികപത്രമായ "Le Osservatore Romano" യുടെ മലയാളം പതിപ്പില്‍ വിവര്‍ത്തകനായും സര്‍ഗ്ഗാത്മകസാഹിത്യകാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുപ്പതിലധികം ടെലിവിഷന്‍ പരിപാടികളുടേയും പരമ്പരകളുടേയും തിരക്കഥാരചന നിര്‍വ്വഹിച്ചിട്ടുണ്ട്.

Books

1987- സിനിമയുടെ സൌന്ദര്യശാസ്ത്രത്തിന് ഒരു ആമുഖം, പുനഃപ്രകാശനം എന്‍.ബി.എസ്, കോട്ടയം 2008.

1992- ചലച്ചത്രപാണിനി, ലെവ് കുലെഷോവിനെക്കുറിച്ച് പഠനം, പുനഃപ്രകാശനം പ്രസക്തി ബുക് ഹൌസ് 2009.

1996 - പഥേര്‍ പാഞ്ചാലി, സത്യജിത് റായിയുടെ സിനിമയുടെ തിരക്കഥ. പുനഃപ്രകാശനം 2006, 2007, 2009, 2010.

2005 -ലെമ്യൂറ കഥാസമാഹാരം, പുനഃപ്രകാശനം എന്‍.ബി.എസ് 2010.

2005- ടൂറിസവും കേരളവും, രണ്ടാം പതിപ്പ് എന്‍.ബി.എസ് 2011.

2009- വാസ്തുഹാര, അരവിന്ദന്‍ സിനിമയുടെ തിരക്കഥ.

2010- സ്വര്‍ഗ്ഗത്തിലേക്ക് ഒരു ചൂണ്ട, ബൈബിള്‍ പശ്ചാത്തലത്തിലുള്ള മലയാളകഥകളുടെ സമാഹരണം.

2010- ഉപ്പളത്തിലെ കരിമ്പുകള്‍, നോവല്‍, എന്‍.ബി.എസ്.

2011 - സോഷ്യലിസവും ക്രൈസ്തവികതയും.

Article Archive