തര്‍ജ്ജനി

മോഹന്‍ പുത്തന്‍‌ചിറ

P.O. Box 5748,
Manama, Kingdom of Bahrain.
ഇ മെയില്‍: kbmohan@gmail.com
ബ്ലോഗുകള്‍ : www.mohanputhenchira.blogspot.com
www.thooneeram.blogspot.com
www.photo-times.blogspot.com

Visit Home Page ...

കവിത

പാപം

വിലക്കപ്പെട്ട മരത്തിന്റെ ചോട്ടില്‍

പരുങ്ങി നില്‍ക്കുന്ന

ഹവ്വയോട്

ചവക്കുന്നതെന്താണെന്നും

ദൈവം വിലക്കിയതിനെ

നീ ഭക്ഷിച്ചുവോ എന്നും

കെറുവിച്ച് ആദം.

ഇല്ലെന്നു തലയാട്ടുമ്പോഴും

ഒരാപ്പിള്‍ത്തുടിപ്പവളുടെ

കവിളുകളില്‍ ചുവക്കുന്നത്

ആര്‍ത്തിയുടെ ആകാശങ്ങള്‍

ഇമകള്‍ക്കുള്ളില്‍ ഒളിക്കുന്നത്

ഇലകള്‍ക്കു പിന്നില്‍

അരുമയായതെന്തോ

വീണ്ടുമവള്‍ തിരയുന്നത്

കൌതുകത്തോടെ

നോക്കി നില്‍ക്കേ

ഇലപ്പടര്‍പ്പുകള്‍ക്കിടയില്‍ നിന്നും

പാതി കടിച്ച ഒരാപ്പിളുമായി

ഇറങ്ങിപ്പോകുന്നു

വിജയശ്രീലാളിതനായ

ഒരു സര്‍പ്പം

Subscribe Tharjani |
Submitted by grkaviyoor (not verified) on Mon, 2012-02-06 09:12.

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ നല്ലവര്‍ക്കു സമാധാനം
തിന്നത് കനിയെങ്കില്‍ വിലക്കപെട്ടവളായി തന്നെ
ശിഷ്ടജീവിതങ്ങളില്‍ അവളെ കഷ്ടപ്പെടുത്തുന്നുവല്ലോ
പിശാചു പിടിച്ചവര്‍ ,ആദാമേ നീയും അവരുടെ കുടെ കൂടിയോ
ഹവ്വയെ നീ എന്തിനു ദുഖിക്കുന്നു ദൈവം നിന്നോടു തന്നെ ഉണ്ടല്ലോ
അവനും നിന്നിലുടെ അല്ലോ ഭൂമിയുടെ കവാടത്തിലേക്ക് മനുഷ്യനായി പിറന്നത്‌

Submitted by T S Jayan (not verified) on Wed, 2012-02-08 01:20.

ഹവ്വ അന്ന് അറിവിന്റെ കനി ഭക്ഷിച്ചില്ലായിരുന്നെങ്കില്‍ ഇന്നീ കവിത എഴുതാന്‍ പറ്റുമോ? സര്‍പ്പം വിജയിക്കട്ടെ..!!!