തര്‍ജ്ജനി

മുരളീധരന്‍. വി

BARC COLONY,
TYPE C , 100/15
TAPP P.O, BOISAR
THANE,MAHARASHTRA
Pin: 401502
മെയില്‍: dharanunneeri@gmail.com
ബ്ലോഗ് : http://www.vikalavarikal.blogspot.com/

Visit Home Page ...

കവിത

സാന്ത്വനം

ജീവിതം ,
എത്രയൊക്കെ വിശദീകരിച്ചാലും
അതിരുകള്‍ കവിയുന്ന
അനന്തതയുടെ അപാരതയെന്നു ഞാന്‍,
തേങ്ങാക്കുലയെന്നവള്‍.

പ്രണയം ,
അബോര്‍ഷന്‍ ടേബിളില്‍
മലര്‍ന്ന് കിടക്കുന്ന പെണ്ണിന്റെ
മുഖത്തെ മരവിപ്പെന്നു ഞാന്‍,
മണ്ണാങ്കട്ടയെന്നവള്‍.

ഹൃദയം,
ഓരോ മിടിപ്പിലും
ഞരമ്പുകളുടെ അഴിയാക്കുരുക്കിലെക്ക്
രക്തമോടിക്കുന്ന വെറുമൊരു സ്വാര്‍ത്ഥ -
സ്പന്ദനമെന്ന് ഞാന്‍,
അതാണു ജീവനെന്നവള്‍.

എല്ലാം പറഞ്ഞ് കഴിഞ്ഞല്ലോ
നിനക്കൊന്നും പറയാനില്ലേ
ഇനിയെന്തെന്നു ഞാന്‍,
അല്പമടുത്തേക്ക് കിടക്കൂ
സുഖമായുറങ്ങാമെന്നവള്‍.

Subscribe Tharjani |
Submitted by grkaviyoor (not verified) on Mon, 2012-02-06 09:35.

സ്വാന്തനങ്ങള്‍ക്കായി പരക്കം പായുന്ന നൂറ്റാണ്ടിനു നേരെ പിടിച്ച ദര്‍പ്പണമായ കവിതയുടെ കാമ്പുകള്‍ ,ഇഷ്ടമായി