തര്‍ജ്ജനി

സൂര്യനെല്ലി

"സൂര്യനെല്ലിക്കേസില്‍ മുഖ്യപ്രതി ധര്‍മ്മരാജന്‌ അഞ്ച്‌ വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. ധര്‍മ്മ രാജനുള്‍പ്പെടെ അഞ്ചു പേര്‍ കുറ്റക്കാരാണന്ന്‌ ഹൈക്കോടതി കണ്ടെത്തിയിരുന്നു. 35 പേര്‍ കുറ്റക്കാരല്ലന്ന്‌ കണ്ട്‌ വെറുതെ വിട്ടിട്ടുണ്ട്‌. പീഡനവിധേയയായ പെണ്‍കുട്ടിയുടെ ആദ്യമൊഴി കോടതിയില്‍ ഹാജരാക്കാതിരുന്നത്‌ പ്രോസിക്യൂഷനു സംഭവിച്ച വലിയ വീഴ്ചയാണെന്ന്‌ ഹൈക്കോടതി പറഞ്ഞു."

ഇതിലും ഭേദം ധര്‍മ്മരാജനെയും വെറുതെ വിടുന്നതായിരുന്നു. ഇത്തരം ചെറിയ ശിക്ഷകള്‍ പുതിയ പെണ്‍വാണിഭസംഘങ്ങള്‍ക്ക്‌ പ്രോത്സാഹനമാകുമെന്നല്ലാതെ പ്രത്യേകിച്ച്‌ പ്രയോജനം ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല. പഞ്ചായത്തുകള്‍ തോറും അരങ്ങേറുവാന്‍ പോകുന്ന വാണിഭങ്ങളുടെ അണിയറക്കഥകള്‍ക്കായി കാത്തിരിക്കാം.

Submitted by reshma (not verified) on Tue, 2005-01-25 09:21.

Can't agree more.

Submitted by giree (not verified) on Thu, 2005-03-24 16:23.

കേരളം സ്ത്രീകള്‍ക്കു ജീവിക്കാന്‍ കൊള്ളാത്ത സ്ഥലമാണെന്ന് കോടതികളും തെളിയിച്ചിരിക്കുന്നു. കോടതികള്‍ ഇത്തരം വിധികളുമായി മുന്നോട്ടു പോകുകയും കിളിരൂരിലെ ശാരിയെയും പഠികാന്‍ പണമില്ലാതെ ആത്മഹത്യ ചെയ്ത രജനി എസ് ആനന്ദിനെയും നാം മറക്കുകയും ചെയ്ത സാഹചര്യത്തില്‍ നമുക്ക് നമ്മുടെ പാഴയ പണി തുടരാം- സ്ത്രീ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടാം.