തര്‍ജ്ജനി

കെ. വി. സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

About

എറണാകുളത്ത് ജനനം. സെന്റ് ആന്റണീസ് ഹൈസ്കൂള്‍, മഹാരാജാസ് കോളേജ്, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ പഠനം. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം. ജേണലിസത്തിലും മാസ് കമ്മ്യൂണിക്കേഷനിലും പിജി ഡിപ്ലോമ. നെതര്‍ലന്റ് സര്‍ക്കാരിന്റെ റേഡിയോ ഓഫ് നെതര്‍ലന്റ്സ് ആന്റ് ചാനലിന്റെ രാജ്യാന്തരഫെല്ലോയായി ബ്രോഡ്കാസ്റ്റ് മാനേജ്മെന്റില്‍ നെതര്‍ലന്റ്സില്‍ പഠനം നടത്തി.
‘മലയാള സാഹിത്യത്തിലെ ഇന്‍ഫോര്‍മേഷന്‍ ടെക്‍നോളജി‘ എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഗവേഷണം നടത്തുന്നു.

ഇപ്പോള്‍ എറണാകുളത്ത്, ഡി. സി ബുക്സിന്റെ മാഗസിന്‍വിഭാഗത്തില്‍ കോഡിനേറ്റിങ് എഡിറ്ററായി ജോലിചെയ്യുന്നു.

ഭര്‍ത്താവ്: സത്യനാരായണന്‍
മക്കള്‍: ആദര്‍ശ്, ഐശ്വര്യ

Books

'ശരീരം ഇങ്ങനെയും വായിക്കാം' എന്ന കവിതാസമാഹാരം, ഡി.സി. ബുക്സ്, 2011.
വേരു തൊടും നിലാവ് - കവിതാസമാഹാരം, ഡി.സി.ബുക്സ്, 2013.

Awards

സ്റ്റില്‍ ഫോട്ടോഗ്രാഫിയില്‍ മൂന്നുതവണ സംസ്ഥാനഅവാര്‍ഡ് നേടിയിട്ടുണ്ട്.

Article Archive