തര്‍ജ്ജനി

കെ. വി.സുമിത്ര

എഡിറ്റർ ഇൻ ചാർജ്ജ്,
യൂത്ത് & ലൈഫ് ലൈറ്റ് മാഗസിൻ,
കൊച്ചി.
ഇ മെയില്‍ : sumithra469@gmail.com
ബ്ലോഗ് : www.athimaram.blogspot.com

Visit Home Page ...

കവിത

പച്ച കണ്ണിലെഴുതിയ കാരമുള്ള്

കാരമുള്ളിന്റെ കണ്ണില്‍ നോക്കി
പ്രണയത്തോടെ പച്ചില പറഞ്ഞു:
“കൂര്‍ത്തതാണ് നിന്റെ മാറെങ്കിലും
വിഷമല്ലേ നിറയേയതില്‍!
എന്‍റിച്ച് സള്‍ഫാന്‍!
നാളെ ഞാന്‍ കൊഴിഞ്ഞ്,
മണ്ണിലലിഞ്ഞുതീരും,
നിന്റെ വിഷമുള്ളിന്റെ ഊറ്റം കെടുത്താന്‍
അകം നിറയെ ഞാനപ്പോള്‍ പടരുമ്പോള്‍,
നിന്റെ മുള്ളാണിയിലെന്റെ
പച്ചപ്രണയരാശികള്‍ നിറഞ്ഞൊഴുകും.”

അന്നുരാത്രി അതിശക്തമഴയില്‍
ഇലയടര്‍ന്ന് നിലംപൊത്തി.

പിറ്റേന്ന് പ്രകാശവില്ലോളം
ഉയര്‍ന്നൊരു വന്‍മരം.
അതിന്റെ ഉച്ചിയില്‍ കാണാം
ഇലയെ ചുംബിച്ച് കൊതിതീരാതെ
പാതിയടഞ്ഞ കാരമുള്ളിന്‍ കണ്ണ്.

Subscribe Tharjani |
Submitted by Anonymous (not verified) on Wed, 2012-02-08 22:59.

ഇലയെ ചുംബിച്ച് കൊതിതീരാതെ
പാതിയടഞ്ഞ കാരമുള്ളിന്‍ കണ്ണ്.

നല്ല വരികള്‍. വൈരുദ്ധ്യങ്ങളുടെ സംയോജനം സൃഷ്ടിക്കുന്ന കവിഭാവനയ്ക്ക് അനുമോദനങ്ങള്‍.........

Submitted by മുരളീധരന്‍ വി (not verified) on Mon, 2012-03-12 00:42.

അകം നിറയെ ഞാനപ്പോള്‍ പടരുമ്പോള്‍,

ഈ വരിയിലെ ചെറിയൊരു വായനാ സുഖക്കുറവൊഴികെ ബാക്കിയെല്ലാം നന്നായി...ആശംസകള്‍..

Submitted by Sumithra .K.V (not verified) on Wed, 2012-03-14 12:56.

നന്ദി, അനോണിമസ് ..

Submitted by Sumithra .K.V (not verified) on Wed, 2012-03-14 12:57.

നന്ദി മുരളീധരന്‍ .....
സുമിത്ര