തര്‍ജ്ജനി

അഞ്ജലി. സി

മെയില്‍ : anjalianjanam@yahoo.com
ബ്ലോഗ്‌ : www.mullumaram.blogspot.com

Visit Home Page ...

കവിത

അഭയം

വാക്കിനെ വിശ്വസിക്കരുത്
ഓരോ അണുവിലും
അഭയമുണ്ടെന്ന്
അവ കള്ളം പറയും.
വഴങ്ങാത്ത ഘടികാരതെറ്റുകള്‍ക്കു
കീഴെ , ചിന്തയില്‍ നിന്നും
തെറിച്ചു വേര്‍പെട്ടു കൊണ്ടിരിക്കും.
ഓരോ വരിയും സ്വന്തമെന്നു
നടിച്ച്,
സ്വയം നഷ്ടപെടുന്ന നാനാര്‍ത്ഥങ്ങളാല്‍
നിരന്തരം തോല്പിക്കും.
വാക്കിനെ വിശ്വസിക്കരുത്
വാക്കുകളിലെ അഭയം -
അറിഞ്ഞു കൊണ്ട്
ചതിക്കപ്പെടുന്നതിന്റെ സുഖം,
എനിക്ക് നീയെന്ന പോലെ..

Subscribe Tharjani |
Submitted by JK (not verified) on Sun, 2012-02-19 06:51.

Well done
This peom makes me remenber about this famous quotation:
" we are masters of the unsaid words, but slaves of those we let slip out" -W Churchill