തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

ആട്ടുകല്ല്

നോവുകളേറെ അനുഭവിച്ചാണ്
ഞാന്‍ ജനിച്ചത്‌
അതുകൊണ്ടായിരിക്കുമോ ഞാന്‍
നോവിച്ചുകൊണ്ടേ യിരിക്കുന്നത് ?!
അരിമണികള്‍ക്കറിയില്ലല്ലോ
അരഞ്ഞു തീരാനാണ്
അരക്കല്ലിലെത്തുന്നതെന്നു് .
അരഞ്ഞു തീരാനൊരു ജന്മം
അറിഞ്ഞുകൊണ്ട് തന്നതെന്തിനു് ?
കുത്തി നോവിക്കുന്നുണ്ടവര്‍ ഇടയ്ക്കിടെ
മൂര്‍ച്ച പോരെന്നു ചൊല്ലി
മുറിപ്പെടുത്തുന്നുണ്ട്.
മുക്കിയും, മൂളിയുമുള്ള അരപ്പില്‍
മുഷിവു തോന്നിയ വീട്ടമ്മ
മണ്ണ് മൂടിയ മൂലയില്‍
മാറ്റിയിട്ടിരിക്കയാണിപ്പോള്‍

Subscribe Tharjani |