തര്‍ജ്ജനി

ഉമ രാജീവ്

ബ്ലോഗ്‌: http://umavalapottukal.blogspot.com/

Visit Home Page ...

കവിത

കുമ്പസാരം

അന്തിമേഘങ്ങള്‍ വന്നു
താണു വണങ്ങിയിരുന്നു,
തുഞ്ചാനത്തൊരു ഒറ്റക്കണ്ണന്‍
നക്ഷത്രം വഴികാട്ടിയിരുന്നു.

അള്‍ത്താരയില്‍
രക്തമൊലിച്ചിറങ്ങുന്ന
മുറിപ്പാടുകളുമായി
നിന്നിരുന്നവനേ,
നിന്നെ സ്നേഹിച്ചു മതിവരാതെ
ഒരു മെഴുകുതിരിപോല്‍ ഉരുകി
പിന്നെ കണ്ണിലെ തീകെട്ടുറച്ച് ഞാന്‍
ഒരു നിമിഷത്തെ രണ്ടായി പകുത്ത്
രണ്ടാം പകുതിയില്‍
ഞാന്‍ ആ നാലറകളുള്ള
കുമ്പസാരക്കൂടിനുമുന്നില്‍മുട്ടുകുത്തി
ഞാന്‍ മുഖം കുനിച്ചു പറയുന്നു,
വെറുപ്പാണ്,
അതേ അളവില്‍ ആവശ്യവുമാണ്.

സ്വയം തെളിഞ്ഞു ഞാന്‍ ഇറങ്ങി വരുമ്പോള്‍
അറിഞ്ഞില്ലല്ലൊ ഞാന്‍
ആദ്യപാതിക്കും രണ്ടാം പാതിക്കുമിടക്ക്
കയ്യിലെ ആണികള്‍ ഊരിയെറിഞ്ഞ്
മുള്‍ക്കിരീടം തട്ടിത്തെറിപ്പിച്ച്
അരമറക്കുന്ന ചേലക്കുമുകളില്‍
വെളുത്ത കുപ്പായം വാരിവലിച്ചണിഞ്ഞ്
നാലറകളുള്ള ആ മുറിക്കു പുറകിലേക്ക്
നീ തിടുക്കത്തില്‍ പാഞ്ഞ കാര്യം.

Subscribe Tharjani |
Submitted by അനൂപ്. പി.കെ (not verified) on Tue, 2012-01-17 23:14.

ആദ്യപാതിക്കും രണ്ടാം പാതിക്കുമിടക്ക്
കയ്യിലെ ആണികള്‍ ഊരിയെറിഞ്ഞ്
മുള്‍ക്കിരീടം തട്ടിത്തെറിപ്പിച്ച്
അരമറക്കുന്ന ചേലക്കുമുകളില്‍
വെളുത്ത കുപ്പായം വാരിവലിച്ചണിഞ്ഞ്
നാലറകളുള്ള ആ മുറിക്കു പുറകിലേക്ക്
നീ തിടുക്കത്തില്‍ പാഞ്ഞ കാര്യം.

നന്നായിരിക്കുന്നു. ഉമയ്ക്ക് അഭിനന്ദനങ്ങള്‍.

Submitted by രേഖ (not verified) on Tue, 2012-01-24 10:23.

ഞാന്‍, ഞാന്‍, ഞാന്‍ എന്നു വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം രചനയില്‍ ആവര്‍ത്തിച്ചിരിക്കുന്നല്ലോ, ഇത് കവിയുടെ ഞാന്‍ എന്ന ഭാവം സര്‍ഗ്ഗശേഷിയെ കീഴടക്കുന്നതാണോ അതോ അശ്രദ്ധയാണോ? ആശംസകള്‍ ഉമാ....

Submitted by ഉമാ (not verified) on Fri, 2012-01-27 12:09.

ഒരിക്കലും മാപ്പര്‍ഹിക്കാത്ത കുറ്റം...... അശ്രദ്ധ..........
നന്ദി, രേഖ , അനീഷ്........