തര്‍ജ്ജനി

പുസ്തകം

ബൈസിക്കിള്‍ തീഫും അടയാളവാക്യവും മറ്റും

കരുണാകരന്റെ പുതിയ നോവല്‍. ആഖ്യാനത്തിന്റെ സാമ്പ്രദായികരേഖീയതയെ തകിടം മറിച്ചിട്ട ഘടന. റെബല്‍ എന്ന ആധുനികതയുടെ സങ്കല്പത്തെ മുന്‍നിറുത്തി പഴയ മദ്ധ്യവര്‍ഗ്ഗമനസ്സുകളിലേക്കുള്ള തിരിഞ്ഞുനോട്ടം.

ബൈസിക്കിള്‍ തീഫ്
കരുണാകരന്‍
120 പേജുകള്‍
വില : 75 രൂപ
പ്രസാധനം : മാതൃഭൂമി ബുക്സ്, കോഴിക്കോട്.

ധന്യതയിലേക്കു നയിക്കുന്ന ഒരു വിശുദ്ധകാമനയായി കവിതയെ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു കവിയുടെ കാവ്യജീവിതത്തിന്റെ അടയാളവാക്യം. പഴയസമാഹാരത്തിലുള്ളതും അസമാഹൃതവും എല്ലാം ചേര്‍ന്ന കാവ്യശേഖരത്തില്‍ നിന്നും തെരഞ്ഞെടുത്ത രചനകള്‍. പുലര്‍മഞ്ഞ് വിരിയിട്ട പുഴക്കുളിരില്‍ കുളിച്ചുനിവരുംപോലെ ഉന്മിഷിതമായ വായനാനുഭവം നല്കുന്ന കവിതകള്‍.

അടയാളവാക്യം
സി. വി. ഗോവിന്ദന്‍
115 പേജുകള്‍
പ്രസാധനം: കറന്റ് ബുക്സ്, തൃശ്ശൂര്‍.
വില : 75 രൂപ

ഒരു ഇടവേളയ്ക്കുശേഷം എഴുത്തിലേക്ക് തിരിച്ചുവരുന്ന കഥാകാരനാണ് എം. ചന്ദ്രശേഖരന്‍. നഗരജീവിതത്തിന്റെ ഏകതാനവും വിരസവുമായ ജീവിതാവസ്ഥയില്‍ നിന്നും രൂപപ്പെട്ടവയാണ് ഈ സമാഹാരത്തിലെ രചനകള്‍. മനുഷ്യബന്ധങ്ങളുടെ നേര്‍ത്ത കണ്ണികളില്‍ സൌഹൃദവും അപരിചിത്വവും മാറിമാറി പ്രത്യക്ഷപ്പെടുന്ന അവസ്ഥാവിശേഷം ഈ കഥകള്‍ ചിത്രീകരിക്കുന്നു.

ഏകാന്തജാലകങ്ങള്‍
എം. ചന്ദ്രശേഖരന്‍
104 പേജുകള്‍
വില : 75 രൂപ
പ്രസാധനം : നാഷണല്‍ ബുക് സ്റ്റാള്‍, കോട്ടയം.

വര്‍ത്തമാനകാലഭാരതത്തിന്റെ മനഃസാക്ഷിയായി, പൊതുജീവിതത്തിലെ ആദര്‍ശാത്മകതയുടെ ചിഹ്നമായി ഉയര്‍ന്നുവന്ന സാധാരണക്കാരനായ ഒരു ഗ്രാമീണന്റെ ജീവിതകഥ. അഴിമതിവിരുദ്ധപ്രസ്ഥാനത്തിന്റെ നായകനായി അണ്ണ ഹസാരെ എന്ന ഗ്രാമീണനായ മുന്‍കാല സൈനികന്‍ ഉയര്‍ന്നുവന്നതിന്റെ കഥയാണിത്.

അണ്ണ ഹസാരെയുടം ജീവിതകഥ
എം. പത്മജ മേനോന്‍
72 പേജുകള്‍
വില : 50 രൂപ
പ്രസാധനം : മാതൃഭൂമി ബുക്സ്, കോഴിക്കോട്..

Subscribe Tharjani |