തര്‍ജ്ജനി

സ്മിത മീനാക്ഷി

ദില്ലി
ബ്ലോഗ് : http://smithameenakshy.blogspot.com/

Visit Home Page ...

കവിത

പഴയൊരു വഴി

പഴയൊരു വഴി
ഓര്‍മ്മിച്ചെടുക്കുമ്പോള്‍
ചെമ്മണ്ണു പാറി
വഴിക്കണ്ണു ചിമ്മുന്നു.

വഴിയോരത്തൊരു മരമതിനു
പേരു പേരാലോ അരയാലോ?
ആരെയോ കാത്താരാനുമവിടെ
മനമിളകാതെ നിന്നിരുന്നോ?
വഴിപിഴയ്ക്കുമ്പോള്‍ വലംകൈ
പിടിച്ചിടംകൈ പിടിച്ചൊരു
കാറ്റതിലൂടെ നടന്നിരുന്നോ
ഒഴുക്കിലൊരു പാലം
നെഞ്ചോടുചേര്‍ത്തൊരു പുഴ
വഴിയില്‍ സ്നേഹംപകര്‍ന്നിരുന്നോ?

കാല്‍‌വിരല്‍‌ച്ചോര കിനിഞ്ഞ
കല്‍മൂര്‍ച്ചകള്‍
കരിയിലച്ചൂടില്‍
വിയര്‍ത്ത മണ്‍‌പൊത്തുകള്‍
പാടിത്തളര്‍ന്ന ചീവിടിന്നൊച്ചകള്‍
വീണുമയങ്ങിയ തളിരിലത്തുണ്ടുകള്‍
മറവിയില്‍നിന്നുണര്‍ന്ന പൂമ്പാറ്റകള്‍.

പഴയൊരാവഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു.

Subscribe Tharjani |
Submitted by Jayesh.S (not verified) on Mon, 2011-12-12 08:55.

nalla kavitha, ishtappettu..

Submitted by നിരഞ്ജൻ (not verified) on Mon, 2011-12-12 14:10.

മറവിയില്‍നിന്നുണര്‍ന്ന പൂമ്പാറ്റകളുടെ നിറങ്ങള്‍ ചിറകടിക്കുന്നു വരികളില്‍..നല്ല കവിത സ്മിത..

Submitted by Surendran (not verified) on Tue, 2011-12-13 10:27.

നല്ല കവിത... പഴയ കാലത്തിലേക്ക് അതെന്നെ കൂട്ടിക്കൊണ്ടുപോയി.... ഇന്ന് ആ വഴികളൊക്കെയുണ്ടോ..? ഇനി അങ്ങനെ വഴികള്‍ ഏതെങ്കിലും കാണാന്‍ പറ്റുമോ..? ഇല്ലായിരിക്കാം ...

Submitted by sarala potteckat (not verified) on Tue, 2011-12-13 20:01.

"പഴയൊരാവഴി നടന്നകലുന്നു,
തിരിവിലോര്‍മ്മകള്‍ പിരിഞ്ഞിടറുന്നു................"

Submitted by P.A.Anish (not verified) on Tue, 2011-12-13 20:54.

ഇഷ്ടപ്പെട്ടു

Submitted by saleem (not verified) on Tue, 2011-12-27 01:15.

ഓര്‍മ്മകളുടെ വസന്തം. നന്നായി.