തര്‍ജ്ജനി

ടി.എ.ശശി

പി .ബി നമ്പര്‍ 4048
അബുദാബി .
യു .എ .ഇ

മെയില്‍: sasita90@gmail.com
ബ്ലോഗ്: www.sasiayyappan.blogspot.com

Visit Home Page ...

കവിത

അപ്പൊക്കാലിപ്റ്റൊ സിനിമ കാണരുത്

അപൊക്കാലിപ്റ്റോ എന്ന സിനിമയില്‍
ഒറ്റക്കുത്തിന് ഹൃദയം
പറിച്ചെടുക്കുന്ന കാഴ്ചയുണ്ട്.

ഇളംതൂവലുകളില്‍
ചോര പറ്റി അപ്പോള്‍
തന്നെ പിറന്ന ഒരു
പക്ഷിക്കുഞ്ഞിനെപ്പോലെ
ഓമനത്തമുള്ള ഹൃദയം.

കൊഴുത്ത് കൊഴുത്ത്
വഴികളടഞ്ഞു തുടങ്ങിയതോ
വീര്‍ത്തു തുടങ്ങിയതോ ആയ
ധമനികളോടു കൂടിയ
ഹൃദയത്തിനു പകരം
ഇമ്മാതിരി തുടുത്തതൊന്ന്
പകരം വെക്കാമെന്നു്
തോന്നി കണ്ട മാത്രയില്‍.

(ലിംഗം വെട്ടിയെടുക്കുന്നത്
കാണിക്കുന്നില്ല; അല്ലെങ്കില്‍
അതും വെച്ചുപിടിപ്പിക്കാമോയെന്ന
ശരാശരിച്ചോദ്യം
വന്നേനെ നിന്നില്‍ നിന്നും)

ആത്മഹത്യചെയ്ത് ജീവിതം
കണ്ടെത്തുന്നവര്‍ ഈ സിനിമ
കാണരുതൊരിക്കലും;
വെച്ചുപിടിപ്പിക്കാവുന്ന
മിടിപ്പും ഉദ്ധാരണവും
ഓര്‍മ്മയില്‍ വന്നിട്ടെന്തു കാര്യം.

Subscribe Tharjani |
Submitted by Rajeeve chelanat (not verified) on Mon, 2011-12-12 10:36.

വെച്ചുപിടിപ്പിക്കലിലുമുണ്ടല്ലോ ഒരു വെട്ടിപ്പിടുത്തം..ചിലർക്ക് ത്രില്ല് അതായിരിക്കാം..

Submitted by P.A.Anish (not verified) on Tue, 2011-12-13 20:52.

നല്ല കവിത

Submitted by Faisal Bava (not verified) on Thu, 2011-12-15 13:43.

"ആത്മഹത്യചെയ്ത് ജീവിതം
കണ്ടെത്തുന്നവര്‍ ഈ സിനിമ
കാണരുതൊരിക്കലും;
വെച്ചുപിടിപ്പിക്കാവുന്ന
മിടിപ്പും ഉദ്ധാരണവും
ഓര്‍മ്മയില്‍ വന്നിട്ടെന്തു കാര്യം."

ടി. എ. ശശിയുടെ അപ്പൊക്കാലിപ്റ്റൊ സിനിമ കാണരുത് എന്ന കവിത നന്നായി.