തര്‍ജ്ജനി

നിരഞ്ജന്‍. ടി. ജി

നിയതി,
കണ്യാര്‍ പാടം,
ചിറ്റൂര്‍,
പാലക്കാട് 678 101.

ബ്ലോഗുകള്‍
നാളികേരം : http://niranjantg-niranjantg.blogspot.com/
കടുമാങ്ങ : http://namboodiristmarxism.blogspot.com/
ഫോണ്‍ ‍: 9995892109

Visit Home Page ...

കവിത

കവിതയുടെ പരീക്ഷണശാല

ഈ നാലു ബ്ലോഗുകളുടെ കൂട്ടിലായി
അടച്ചുവെച്ചിരിക്കുന്നത്
പന്ത്രണ്ടുമുതല്‍ പതിനാറു മാസം വരെ
പ്രായമുള്ള പുതുകവിതകളാണ്

ആദ്യത്തേത്
തൊണ്ണൂറു മില്ലി സ്കോച്ച്
നുണഞ്ഞുനുണഞ്ഞുകയറ്റിയിട്ടുണ്ട്

രണ്ടാമത്തേത്
മില്‍ട്രി കുമാരേട്ടന്റെ ബാഗ്പൈപ്പര്‍
ഒരു പൈന്റോളം വീശിയിട്ടുണ്ട്

മൂന്നാമത്തേത്
അന്തിച്ചെത്തിനു കൂട്ടിരുന്ന്
ഒരു കാന്‍ വറ്റിച്ചത്

അവസാനം
ഒരു മൂലക്കിരിക്കുന്നത്
വീട്ടിലിരുന്ന് ഗോതമ്പുകഞ്ഞി കുടിച്ചതാണ്

കാഴ്ചയില്‍ വ്യത്യസ്തരായ
മുയലുകളെപ്പോലെ തോന്നിക്കുമെങ്കിലും
നോക്കൂ…
അവയെല്ലാം ഒരുപോലെ പരിഭ്രാന്തരാണ്

എഴുപതുകളുടേയും എണ്‍പതുകളുടേയും വാക്സിന്‍
എല്ലാറ്റിനും കുത്തിവെച്ചിട്ടുണ്ട്
കാണുന്നില്ലേ ചില ചുവന്ന തടിപ്പുകള്‍..?

അനാവശ്യവളര്‍ച്ചകളെങ്കിലും
ഹൃദയധമനിയില്‍ത്തന്നെ
വേരാഴ്ത്തിനില്ക്കുന്നവ

അതൊന്ന് മുറിച്ചുകളഞ്ഞുനോക്കൂ
വെറും അക്ഷരങ്ങളുടെ
രോമക്കുപ്പായം മാത്രമവശേഷിപ്പിച്ച്
അവയെല്ലാം പിടഞ്ഞുപിടഞ്ഞ്
ചുരുണ്ടുകൂടിമരിച്ചുപോവും..!

Subscribe Tharjani |
Submitted by P. Sivaprasad (not verified) on Sun, 2011-12-11 18:26.

'വാക്കുകളില്‍ ചോര പുരണ്ടിരിക്കുന്നു ... ഈ കവിതയിലും'.

Submitted by Sandhya S.N (not verified) on Mon, 2011-12-12 20:37.

Good poem..:) congrats

Submitted by Faisal Bava (not verified) on Thu, 2011-12-15 13:47.

"എഴുപതുകളുടേയും എണ്‍പതുകളുടേയും വാക്സിന്‍
കുത്തിവെച്ചിട്ടുണ്ട്"
ഇത്തരം കുത്തിവെപ്പുകള്‍ കവിതയില്‍ ഊര്‍ജ്ജം നല്‍കുന്നു.......

Submitted by Anonymous (not verified) on Thu, 2012-03-15 23:28.

കവി എന്താണ് പറയാന് ഉദ്ദേശിക്കുന്നതെന്നു മാത്രം മനസ്സിലായില്ല.

Submitted by അനില്‍കുമാര്‍ കെ വി (not verified) on Sat, 2012-03-17 10:35.

നിരഞ്ജന്‍,
നല്ല കവിത, ആഴത്തില്‍ പതിക്കുന്നതു്.
പക്ഷെ അവസാന അഞ്ചുവരികളിലെ സന്ദേശമെന്തെന്നു് പിടികിട്ടിയില്ല.