തര്‍ജ്ജനി

രാജു കാഞ്ഞിരങ്ങാട്

ചെനയന്നൂര്‍
കാഞ്ഞിരങ്ങാട് .പി .ഒ
കരിമ്പം .വഴി,
തളിപ്പറമ്പ്. 670 142. കണ്ണൂര്‍ ജില്ല.

Visit Home Page ...

കവിത

അറവുമുട്ടി

ഉരല് പോലെ
ഉടലെങ്കിലും
ഉപരിതലം വെട്ടി നുറുക്കി
അറവുകാരന്റെ മുഖം പോലെ
പരുപരുത്തതെങ്കിലും
ഭയസംഭ്രാന്തിയുടെ ഓളപ്പാച്ചിലാണ്
മനസ്സിലെന്നും
ഉമിനീരുകുമിയുന്ന ബലിമൃഗത്തിന്റെ
വായപോലെ
മുട്ടിയുടെ പാര്‍ശ്വത്തില്‍
ചോരച്ചാലുകള്‍
അറവുമുട്ടിക്കും പറയാനുണ്ട് കഥകളേറെ
ക്രൂരതയ്ക്ക് കൂട്ടുനില്ക്കുന്നതിന്റെ
കുഴിഞ്ഞ്, കുഴിഞ്ഞ് ഒരു ജന്മം
തീരുന്നതിന്റെ.

Subscribe Tharjani |