തര്‍ജ്ജനി

അഞ്ജലി. സി

മെയില്‍ : anjalianjanam@yahoo.com
ബ്ലോഗ്‌ : www.mullumaram.blogspot.com

Visit Home Page ...

കവിത

നഗരങ്ങളാല്‍ വളയപ്പെട്ട ഗ്രാമം

നഗരങ്ങളാല്‍ വളയപ്പെട്ട ഒരു നാട്ടിന്‍പുറത്ത്
ഉള്ളുരുകി കരയുന്നോരമ്മയുണ്ട്-
നമുക്ക്
നിങ്ങള്‍ അണകെട്ടി നിര്‍ത്തിയ
ഒരു കടലുണ്ട് -
നെഞ്ചില്‍

ഉറങ്ങാത്ത സ്വപ്നങ്ങളും
ഉടലറ്റ കാമനകളുമുണ്ട്
തൊലിവരണ്ട ഒരു നട്ടുച്ചയില്‍ നിന്നും
ഭസ്മമണമുള്ള സന്ധ്യയിലേക്കു
വെളിച്ചപ്പെട്ടുപോയൊരു കരച്ചിലുണ്ട്

മരക്കുരിശില്‍ തുളയുന്ന ഇരുമ്പാണിക്കും
ശിരസ്സില്‍ ചുംബിക്കുന്ന
ഓരോ മുള്ളിനുമുണ്ട്,
തോല്‍ക്കാന്‍ മടിക്കുന്നൊരു നീതിശാസ്ത്രം

മറവിയില്‍ വീണ്ടെടുക്കപ്പെടേണ്ട
വര്‍ത്തമാന കുരുക്ഷേത്രത്തില്‍,
നമ്മള്‍ തോറ്റു പോയാലും
അവര്‍ ജയിക്കാതിരിക്കട്ടെ...!!

(സമര്‍പ്പണം: ഒറ്റുകൊടുക്കപ്പെട്ട ഒരു ജനതയ്ക്ക്..)

Subscribe Tharjani |