തര്‍ജ്ജനി

അസ്മോ പുത്തന്‍ചിറ

ഫോണ്‍: 00971 50 6167890
e-mail:asmoputhenchira@yahoo.com

Visit Home Page ...

കവിത

ഇറോം ഷര്‍മ്മിള

ജീവിതം ത്യാഗഭരിതം
അര്‍പ്പിതം ജനസേവനം
ചരിത്രമേ നിനക്കന്യം
കരുത്തിന്റെ പെണ്‍ചരിതം

നിശ്ചയദാര്‍ഢ്യത്തിന്റെ
ത്യാഗത്തിന്റെ
അഴിയാ ഈറനണിഞ്ഞവള്‍
ചുവടുകളില്ല നിനക്ക് വേറെ
വിജയത്തിലേക്കല്ലാതെ.

കാത്തിരിക്കുന്നൂ നിന്നെ
ഒരു ജനം
നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍
കണ്ണീര്‍മഴ
ചോരയൊലിക്കും മുറിവുകള്‍
പകരം നീ വെക്കുന്നു
നിന്റെ പ്രാണന്‍
അഹിംസയില്‍ പൊതിഞ്ഞ
നിന്റെ പ്രതിജ്ഞ.
കണ്ണ് തുറക്കാത്ത അധികാരത്തിന്
കാതടഞ്ഞ നിയമത്തിന്
ക്രൂരതയുടെ
പടയണികള്‍ക്ക്.

മാദ്ധ്യമപ്പോരിനിടമില്ലാതെ
നക്ഷത്രപ്പൊലിമയുടെ തിളക്കമില്ലാതെ
നന്മയുടെ ഹൃദയത്തിലേക്ക്
പതുക്കെ കയറിവന്നവള്‍.

ഉരുക്കിന്റെ ആര്‍ജ്ജവം
നിശ്ശബ്ദതയുടെ മുഴക്കം
നിരാഹാരത്തിന്റെ ശക്തി
പകരം വെക്കാനില്ലാത്ത ജന്മം.

Subscribe Tharjani |
Submitted by Suresh Nellikode (not verified) on Sun, 2011-11-13 20:04.

ഇത് ഭസ്മാസുരങ്ങളാണ്‌. നമ്മുടെ ജനാധിപത്യപ്രക്രിയകളില്‍ നിന്ന് അറിയാതെ ജന്മമെടുക്കുന്ന ആസുരതകള്‍ക്കെതിരേ പൊരുതാന്‍ ജീവന്‍പോലും മതിയാകാതെവരുന്ന അവസ്ഥ! അവിടെ, 'വിലയില്ലാജന്മങ്ങള്‍'ക്കായി,വിളിച്ചുകൂട്ടലുകളും പ്രഖ്യാപനങ്ങളും മഞ്ഞവെളിച്ചങ്ങളുമില്ലാതെ, ആര്‍ക്കും വേണ്ടാത്ത സമരമുഖങ്ങളിലൊന്നായി ഷര്‍മ്മിള. ഈ ഓര്‍മ്മയുടെ വരികള്‍ സജീവങ്ങളാകുന്നു. പ്രിയപ്പെട്ട അസ്മോയ്ക്ക് അഭിനന്ദനങ്ങള്‍!

Submitted by sreekrishnadas mathoor (not verified) on Sun, 2011-11-13 22:46.

Irom Sharmila has become another instance of first negligence then waking up to the reality.
She represents the ever growing distress people and stands as symbol of social justice.

Submitted by Ramesh Nair (not verified) on Tue, 2011-11-15 00:47.

Thanks to select the relevant subject of this time. Would like to point out few things-
Oru Janam - I think just Janam or oru janakottam is right.
Conclusion of the poem does not kept anything special. Just a wit some ordinary lines/ statement.