തര്‍ജ്ജനി

മുരളീധരന്‍. വി

BARC COLONY,
TYPE C , 100/15
TAPP P.O, BOISAR
THANE,MAHARASHTRA
Pin: 401502
മെയില്‍: dharanunneeri@gmail.com
ബ്ലോഗ് : http://www.vikalavarikal.blogspot.com/

Visit Home Page ...

കവിത

ഗണിതം....!!

ഇത്രയൊക്കെ വക്രതയുണ്ടായിട്ടും
ഒരു വൃത്തം പോലും വൃത്തിയായി
വരയ്ക്കാനാവാത്തതെന്താവും.

നേരെ വാ നേരെ പോ എന്നു
പറഞുകൊണ്ടിരുന്നിട്ടും എന്തേ
ഒരു നേര്‍ വരപോലും വരയ്ക്കുവാനാവാത്തെ?

എല്ലാ വശങ്ങളുമറിഞിട്ടും ഇതുവരെ
നാലുവരകള്‍ കൊണ്ട് വെറുതെ
സമാന്തരങ്ങള്‍ക്ക് പകരമൊരു
സമചതുരമാവാത്തതുമെന്തെ..?

ഏത് ജ്യാമിതീയ രൂപങ്ങളില്‍
ഞാനെന്റെ മനസ്സ് വരച്ചു കാട്ടും?

Subscribe Tharjani |