തര്‍ജ്ജനി

കെ. ആര്‍. വിനയന്‍

405 B, Solanki Gulmohar Apartments,
Brahmanwadi,
Begumpet P O,
Hyderabad 16

Phone: 09440871969
Email: kr_vinayan@yahoo.com

Visit Home Page ...

കാഴ്ച

സബര്‍മതി ആശ്രമവും ചീരാല ലൈബ്രറിയും

ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ ഒരു ഗ്രാമമാണ് ചീരാല. ചീര എന്ന വാക്കിന് തെലുഗുവില്‍ സാരിയെന്നാണ് അര്‍ത്ഥം. സാരി നെയ്യുന്ന നെയ്ത്തുകാരുടെ സ്ഥലമാണ് ചീരാല. ഇവിടെയാണ് ചീരാല ലൈബ്രറി. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പബ്ലിക്‍ ലൈബ്രറിയാണ് ചീരാലയിലേത്. ഈ പുസ്തകാലയത്തിന് ഒരു ഗാന്ധിസംബന്ധമുണ്ട്. ഗാന്ധിജി ഇവിടെ വന്ന് താമസിക്കുമായിരുന്നു. ഗാന്ധിജിയാണ് പുസ്തകാലയത്തിന്റെ ഇപ്പോള്‍ കാണുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്.

ചീരാലയില്‍ മഹാത്മജിയുടെ സ്മരണയ്ക്കായി അദ്ദേഹം ഉപയോഗിച്ചിരുന്ന ചര്‍ക്കയും ഊന്നുവടിയും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഗാന്ധിജിയുടെ കൈപ്പടയില്‍ ചീരാല ലൈബ്രറിയുടെ മഹത്വപൂര്‍ണ്ണമായ സേവനത്തെക്കുറിച്ച് സന്ദര്‍ശകപുസ്തകത്തില്‍ എഴുതിയ കുറിപ്പ് പ്രിയസ്മരണകള്‍ അനുസ്മരിച്ചുകൊണ്ട് ഇവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.

ഗുജറാത്തിലെ അഹമ്മദാബാദിലൂടെ ഒഴുകുന്ന നദിയാണ് സബര്‍മതിനദി. ഈ നദിക്ക് പ്രശസ്തിയുണ്ടാവുന്നത് നദീതീരത്ത് ഗാന്ധിജി ആശ്രമം പണിയുന്നതോടെയാണ്. ഇന്ന് സബര്‍മതി പുതിയ മുഖം സ്വീകരിക്കാനുള്ള വെമ്പലിലാണ്. നദീതീരത്ത് പുതിയ വിസ്തൃതമായ പാതയുടെ പണി നടക്കുന്നു.

സബര്‍മതി ആശ്രമത്തിന്റെ പ്രവേശനകവാടം. അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലത്ത് ഗാന്ധിജിയുടെ ഒരു ചിത്രം. സൈക്കിളോടിക്കുന്ന ഗാന്ധിജി. ചുവടെ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഒരു സൈക്കിള്‍ പോലുമില്ല. വേഗതയുടേയും തിരക്കിന്റേയും കാലത്താണ് നമ്മള്‍. യന്ത്രസഹായമില്ലാതെ ഒന്നും നടക്കില്ല എന്ന അവസ്ഥയായി.

സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിയുടെ കസ്തൂര്‍ബയും താമസിച്ചിരുന്ന വീടാണു് ചുവടെ.

Subscribe Tharjani |
Submitted by Venu Edakkazhiyur (not verified) on Sun, 2011-10-09 19:52.

Both text and photographs are good. Congrats!

Submitted by sasikumar k (not verified) on Tue, 2011-10-25 20:51.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ദിവസം മുഴുവനും സബര്‍മതിയില്‍ ചിലവഴിച്ചിരുന്നു.
അന്നവിടെ ഒരു പഴയ ചില്ലളമാരിയില്‍ സൂക്ഷിച്ചുവെച്ച മഹാത്മാവിന്റെ കണ്ണടയും വെള്ളം സൂക്ഷിക്കുന്ന മണ്‍കൂജയും മരമെതിയടിയും എഴുത്താണിയും നൂല്‍നൂല്‍പ്പു സാമഗ്രികളും ടൈംപീസും മറ്റും സ്കെച്ച് ചെയ്ത ഓര്‍മകള്‍ തെളിഞ്ഞുവന്നു. നന്ദി.