തര്‍ജ്ജനി

സച്ചിദാനന്ദ൯ പുഴങ്കര

puzhankara.sachidanandan@gmail.com

Visit Home Page ...

കവിത

ഇന്നത്തെ പരിപാടി

പതുക്കെ മുററത്തു
നടന്നു, ചമ്പകം
ചിരിച്ചതു കണ്ടു,
മകളുടെ സൈക്കിള്‍
കയറിച്ചത്തൊരു
തവളയെപ്രാന്ത-
നുറുമ്പുകള്‍ കെട്ടി-
വലിക്കുന്ന കണ്ടു,
അടുത്ത വീട്ടിലെ
ഗിരിരാജന്‍ കോഴി
പിടകളെക്കൊക്കി-
വിളിക്കുന്ന കേട്ടു.

ഇരുന്നൂറു മീററര്‍
തകര്‍ത്തോടിയെത്തി
പിലാവുളളക്കണ്ടി-
യുഷയ്ക്കു റെക്കോഡു
ലഭിച്ചതും, തൃശ്ശൂ-
രിടഞ്ഞ കൊമ്പനെ-
ത്തളച്ചതും, കുരു-
മുളകിനു വില
കുറഞ്ഞതും, തമിഴ്-
പുലികള്‍ മാങ്കുളം
പിടിച്ചതും, പാപ്പ
മടങ്ങിപ്പോയതും,
അതിര്‍ത്തിയിലൊരു
ഭടന്‍ മരിച്ചതും,
അജയ് ജഡേജയ്ക്കു
പനി പിടിച്ചതും
വരും ദിനങ്ങളില്‍
പ്രഭാതപത്രത്തില്‍
വരും വരുമെന്ന
പ്രതീക്ഷയും തോന്നി……

Subscribe Tharjani |
Submitted by grkaviyoor (not verified) on Sun, 2011-10-09 15:50.

ഒരു സംശയം. താങ്കളുടെ ഈ കവിത പച്ചകുതിരയിലോ മറ്റോ വായിച്ച പോലെ തോന്നുന്നു.
ആനുകാലികവിഷയങ്ങള്‍ കൊള്ളാം. ഇഷ്ടമായി
grkaviyoor@gmail.com